100-ാമത്തെ സിനിമ മോഹൻ ലാലിനൊപ്പം; പ്രിയദർശൻ

SEPTEMBER 21, 2025, 10:37 PM

മലയാളത്തിലെ എക്കാലത്തെയും മികച്ച കൂട്ടുകെട്ടാണ് മോഹൻലാൽ-പ്രിയദർശൻ കോമ്പോ.  തന്റെ നൂറാമത്തെ സിനിമയ്ക്കുള്ള ഒരുക്കത്തിലാണ് പ്രിയദർശൻ ഇപ്പോൾ.

തന്റെ നൂറാമത്തെ സിനിമയെക്കുറിച്ച് മനസുതുറക്കുകയാണ് അദ്ദേഹം. മോഹൻലാലിനൊപ്പം 44 നും മേലെ സിനിമകൾക്ക് പ്രിയദർശൻ ഒന്നിച്ചിട്ടുണ്ട്. 1984 ൽ പുറത്തിറങ്ങിയ പൂച്ചയ്‌ക്കൊരു മൂക്കുത്തിയിൽ ആരംഭിച്ച കൂട്ടുകെട്ട് അവസാനമായി ഒന്നിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയ്ക്ക് വേണ്ടിയാണ്.  

തന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണെന്നും അദ്ദേഹത്തിനെ അല്ലാതെ മറ്റാരെയും നായകനായി ചിന്തിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ പറഞ്ഞു. പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയദർശൻ ഇക്കാര്യം പറഞ്ഞത്.

vachakam
vachakam
vachakam

'എന്റെ നൂറാമത്തെ സിനിമ ഉറപ്പായും മോഹൻലാലിന് ഒപ്പമാണ്. കാരണം ഞാൻ ഇന്ന് എന്താണോ അതിനെല്ലാം കാരണക്കാരൻ മോഹൻലാൽ ആണ്. അദ്ദേഹം എന്നെ സിനിമകൾ എടുക്കാൻ ഒരുപാട് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. എന്റെ കരിയറിനെ മോഹൻലാൽ ഒരുപാട് സപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞങ്ങൾ ബാല്യകാല സുഹൃത്തുക്കൾ ആണെങ്കിലും സിനിമ ചെയ്യുമ്പോൾ മോഹൻലാലിന് ഒരുപാട് ഓപ്ഷൻസ് ഉണ്ട്.

കാരണം അത് അയാളുടെ കൂടെ ജീവിതം ആണ്. അതുകൊണ്ട് തന്നെ എന്റെ നൂറാമത്തെ സിനിമയ്ക്ക് മോഹൻലാലിനെ അല്ലാതെ മറ്റാരെയും ചിന്തിക്കാനാകില്ല. എന്റെ ആദ്യത്തെ സിനിമയിൽ മോഹൻലാൽ ആയിരുന്നു നായകൻ നൂറാമത്തെ സിനിമയിലും മോഹൻലാൽ ആകും നായകൻ. ഇത്തരമൊരു കാര്യം ലോകത്ത് മറ്റൊരു നടന്റെയും സംവിധായകന്റെയും കാര്യത്തിൽ സംഭവിച്ചിട്ടില്ല', പ്രിയദർശന്റെ വാക്കുകൾ.


vachakam
vachakam
vachakam



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam