നടൻ പൃഥ്വിരാജ് മുംബൈയിൽ 30 കോടി വിലമതിക്കുന്ന ആഡംബര വസതി സ്വന്തമാക്കി. ബോളിവുഡ് താരങ്ങളുടെ ബംഗ്ലാവുകളുള്ള ബാന്ദ്രാ പാലി ഹില്‍സിലാണ് പൃഥ്വിരാജും ഭാര്യ സുപ്രിയയും 2971 ചതുരശ്രയടി വിസ്തീർണമുള്ള ഫ്ലാറ്റ് സ്വന്തമാക്കിയത്.
ഇരുവരുടെയും ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷൻസിൻ്റെ പേരിലാണ് വീട് വാങ്ങിയത്.റിയൽ എസ്റ്റേറ്റ് ഏജൻസിയായ സ്‌ക്വയർ യാർഡ്സ് ആണ് ഈ വിവരം പുറത്തുവിട്ടത്.
രണ്‍വീർ സിംഗ്, തൃപ്‌തി ദിമ്രി, കെ.എല്‍ രാഹുല്‍, അത്യ ഷെട്ടി തുടങ്ങിയവർക്കും ആഡംബര വസതികള്‍ ബാന്ദ്രാ പാലി ഹില്‍സിലുണ്ട്.
സെപ്തംബർ 12നാണ് രജിസ്ട്രേഷൻ നടന്നത്. സ്റ്റാമ്പ് ഡ്യൂട്ടിയായി 1.84 കോടിയും രജിസ്ട്രേഷൻ ഫീസായി 30000 രൂപയും അടച്ചിട്ടുണ്ട്. നാല് കാറുകള്‍ പാർക്ക് ചെയ്യാം. നിലവില്‍ ഇതേ ഏരിയയില്‍ തന്നെ 17 കോടിയുടെ ഫ്ളാറ്റും പൃഥ്വിരാജിനുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്