ഓസ്ലോ: നോര്‍വേ രാജകുമാരി മാര്‍ത്ത ലൂയിസ് വിവാഹിതയാകുന്നു. ഹോളിവുഡിന്‍റെ ആത്മീയ ഗുരുവായി പേരെടുത്ത സ്വയം പ്രഖ്യാപിത ഷാമന്‍ ഡ്യൂറക് വെറെറാണ് വരൻ.
ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരാകുന്നത്. മൂന്ന് ദിവസം നീളുന്ന ആഘോഷ പരിപാടികളോടെയാണ് രാജകീയ വിവാഹം നടത്തുന്നത്. നോര്‍വേയിലെ ഹാരള്‍ഡ് അഞ്ചാമന്‍ രാജാവിന്‍റെ മൂത്തമകളാണ് മാര്‍ത്ത ലൂയിസ്.
യുനെസ്കോയുടെ ലോക പൈതൃക ഇടമായ ഗീറഞ്ചിലെ സ്വകാര്യ ചടങ്ങിലാണ് ഇവര്‍ വിവാഹിതരാകുന്നത്. മരണശേഷം ഉയിര്‍ത്തെഴുന്നേറ്റു വന്നുവെന്ന് സ്വയം അവകാശപ്പെടുന്നയാളാണ് ഡ്യൂറെക് വെറെറ്റ്.
കുതിരയോട്ട മത്സരങ്ങളിൽ കിരീടം ചൂടി മികച്ചൊരു കരിയർ കെട്ടിപ്പടുത്തിയ വ്യക്തിയാണ് 52കാരിയായ മാര്‍ത്ത രാജകുമാരി. പിന്നീട് ആത്മീയവഴിയിലേക്ക് തിരിഞ്ഞു.
2020ല്‍ വാനിറ്റി ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ 28-ാം വയസ്സില്‍ മരിച്ചെന്നും പിന്നീട് പുനര്‍ജനിച്ചതാണെന്ന് അവകാശപ്പെട്ടാണ് ഡ്യൂറെക് രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്