തമിഴ് നടൻ വിജയ്‌യുടെ മകൻ ജേസണ്‍ വിജയ് സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രത്തില്‍ ദുല്‍ഖർ സല്‍മാൻ നായകനായി എത്തുന്നു എന്ന രീതിയിലുള്ള വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വലിയ രീതിയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഈ വാർത്തകൾ സത്യമല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്.
ചിത്രത്തില്‍ ദുല്‍ഖർ അഭിനയിക്കുന്നില്ലെന്ന് ദുല്‍ഖറിനോട് വൃത്തങ്ങള്‍ ആണ് വ്യക്തമാക്കിയത്. ഇതോടെ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച വാർത്തക്ക് വിരാമമാകുകയാണ്. ലൈക പ്രൊഡക്ഷൻസ് ആണ് ജേസണ്‍ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ലക്കി ഭാസ്കർ എന്ന തെലുങ്ക് ചിത്രത്തിന്റെ ജോലിയിലാണ് ദുല്‍ഖർ. ധനുഷ് ചിത്രം വാത്തിക്കുശേഷം വെങ്കിഅറ്റ് ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി.
അടുത്തതായി സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കാൻ ഒരുങ്ങുകയാണ് ദുല്‍ഖർ എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്