മോഹൻലാൽ നായകനായി തിയറ്ററിൽ എത്തിയ തുടരും സിനിമയ്‌ക്കെതിരെ മോഷണ ആരോപണവുമായി സംവിധായകന്‍ എ.പി നന്ദകുമാര്‍. ചിത്രത്തിന്റെ കഥയും, തിരക്കഥയും തന്റെ 'രാമന്‍' എന്ന കഥയുടേതാണെന്ന് നന്ദകുമാര്‍ ആരോപിച്ചു.
ചിത്രത്തിലെ 15ഓളം സീനുകള്‍ 'രാമന്‍' സിനിമയുടെ സീനുകളാണെന്നും നന്ദകുമാര്‍ പറഞ്ഞു. ചിത്രത്തിന്റെ സംവിധായകന്‍ തരുണ്‍ മൂര്‍ത്തിക്കും മോഹന്‍ലാലിനും വക്കീല്‍ നോട്ടീസ് അയക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും നന്ദകുമാര്‍ അറിയിച്ചു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് നന്ദകുമാര്‍ ഇക്കാര്യം അറിയിച്ചത്.
ഏപ്രില്‍ 25നാണ് തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും തിയേറ്ററില്‍ എത്തിയത്. റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷണ്‍മുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹന്‍ലാല്‍ സിനിമയില്‍ എത്തുന്നത്. കെ ആര്‍ സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുണ്‍ മൂര്‍ത്തിയും കെ ആര്‍ സുനിലും ചേര്‍ന്നാണ്.
രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ലാല്‍, ശോഭന എന്നിവര്‍ക്കൊപ്പം ബിനു പപ്പു, മണിയന്‍ പിള്ള രാജു, ഫര്‍ഹാന്‍ ഫാസില്‍ എന്നിവരും ചിത്രത്തിലുണ്ട്. അതുകൂടാതെ നിരവധി പുതുമുഖങ്ങളും സിനിമയില്‍ അഭിനയിക്കുന്നുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്