വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന സിനിമ എത്തുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂർ പങ്കുവച്ചൊരു ഫോട്ടോയാണ് ഇത്തരത്തിൽ ഒരു റിപ്പോർട്ട് പരക്കാൻ കാരണം.
മമ്മൂട്ടി കമ്പനിയും ആശിർവാദ് സിനിമാസും കൈകോർക്കുന്നു എന്ന് കുറിച്ചാണ് മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പമുള്ള ഫോട്ടോ ആന്റണി പെരുമ്പാവൂർ ഷെയർ ചെയ്തത്. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ചുള്ളൊരു സിനിമ വരുന്നുവെന്ന തരത്തിലാണ് ചർച്ചകൾ നടക്കുന്നത്.
അതേസമയം ഇക്കാര്യത്തിൽ വൈകാതെ ഔദ്യോഗിക വിവരം ഉണ്ടാകുമെന്നാണ് പുറത്തു വരുന്ന വിവരം. ചർച്ചകളുടെ അടിസ്ഥാനത്തിലാണെങ്കിൽ പതിനൊന്ന് വർഷങ്ങൾക്ക് ശേഷമാകും മോഹൻലാലും മമ്മൂട്ടിയും വീണ്ടും സ്ക്രീൻ പങ്കിടാൻ ഒരുങ്ങുന്നത്. കടൽകടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ചെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്