ന്യൂയോർക്ക് തെരുവുകളിൽ കൈകോർത്ത് പെഡ്രോ പാസ്കലും റാഫേൽ ഒലാറയും; പ്രണയ അഭ്യൂഹങ്ങൾ ശക്തം

FEBRUARY 17, 2026, 10:15 PM

ഹോളിവുഡ് താരം പെഡ്രോ പാസ്കൽ  ചിലിയൻ ഫുട്ബോൾ താരം റാഫേൽ ഒലാറയുമായി ഡേറ്റിങ്ങിൽ. ഇരുവരും ന്യൂയോർക്കിൽ വെച്ച് ഒന്നിച്ച് സമയം ചിലവഴിച്ചതിന്റെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

വാലന്റൈൻസ് ഡേ വാരാന്ത്യത്തിൽ ഇരുവരും മാൻഹട്ടനിലെ ലോവർ ഈസ്റ്റ് സൈഡിലൂടെ കൈകോർത്തു പിടിച്ച് നടക്കുകയും ലഞ്ച് കഴിക്കുകയും ചെയ്യുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്.

എന്നാൽ പാസ്കലോ ഒലാറയോ തങ്ങളുടെ ബന്ധത്തെക്കുറിച്ച് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്കാണ് ഈ ചിത്രങ്ങൾ തുടക്കമിട്ടത്. ചിലർ ഇവർ പ്രണയത്തിലാണെന്ന് ഉറപ്പിക്കുമ്പോൾ, മറ്റുചിലർ സുഹൃത്തുക്കൾ മാത്രമാണെന്നും സ്വകാര്യത മാനിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

vachakam
vachakam
vachakam

LGBTQ അവകാശങ്ങളുടെ വലിയ പിന്തുണക്കാരനായ പാസ്കൽ, തന്റെ സ്വകാര്യ ജീവിതം വളരെ രഹസ്യമായി സൂക്ഷിക്കുന്ന ആളാണ്. തന്റെ സഹോദരി ലക്സ് പാസ്കൽ ട്രാൻസ്‌ജെൻഡർ ആണെന്ന് വെളിപ്പെടുത്തിയപ്പോൾ അദ്ദേഹം പൂർണ്ണ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, ഹോളിവുഡ് താരം ലൂക്ക് ഇവാൻസുമായി 2019 മുതൽ 2021 വരെ ഒലാറ പ്രണയത്തിലായിരുന്നു. പുതിയ ചിത്രങ്ങൾ ആരാധകരിൽ വലിയ കൗതുകമാണ് ഉണർത്തിയിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam