ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചു, എല്ലാത്തിനും നന്ദി: പാർവതി തിരുവോത്ത്

DECEMBER 20, 2025, 10:13 PM

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ അവസാനമായി കാണാൻ കണ്ടനാട്ടെ വീട്ടിലെത്തി പാർവതി തിരുവോത്തും നടൻ പൃഥ്വിരാജും.

ശ്രീനിവാസനെ നമ്മൾ എക്കാലവും ആഘോഷിച്ചിട്ടുണ്ടെന്ന് പാർവതി തിരുവോത്ത് പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ മാത്രമല്ല എല്ലാവരും അ​ദ്ദേഹത്തെ ആഘോഷിച്ചു. ശ്രീനിവാസൻ നൽകിയ സംഭാവനകൾ സിനിമകളിൽ മാത്രമല്ല, വ്യക്തികൾ എന്ന നിലയിലും അത് മറക്കാൻ പറ്റാത്തതാണ്. അതിൽ നിന്നും പ്രചോദനം ഉൾക്കൊള്ളുന്നു. എല്ലാത്തിനും അ​ദ്ദേഹത്തോട് നന്ദി പറയുന്നുവെന്നും പാർവതി പറഞ്ഞു.

40 വർഷത്തെ ഹൃദയബന്ധം ശ്രീനിവാനുമായി ഉണ്ടായിരുന്നതായി സംവിധായകൻ രാജസേനനും പറഞ്ഞു. ഒരു അൽഭുത പ്രതിഭാസമായിരുന്നു ശ്രീനിവാസൻ്റെ എഴുത്ത്. മലയാള സിനിമയുടെ എല്ലാം എല്ലാം ആണ് അദ്ദേഹം. ഏത് ചരിത്രത്തിലും മലയാള സിനിമയുടെ ഭാ​ഗം വരുമ്പോൾ ശ്രീനിവാസൻ്റെ ഭാ​ഗം വലുത് തന്നെയായിരിക്കുമെന്നും വിധായകൻ രാജസേനൻ പറഞ്ഞു.

vachakam
vachakam
vachakam

അസുഖബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്ന ശ്രീനിവാസന്‍ കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്. തൃപ്പുണിത്തറ ഉദയംപേരൂരിലെ വീട്ടിലായിരുന്ന ശ്രീനിവാസനെ ആ​രോ​ഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടർന്ന് ടൗൺ ഹാളിൽ വൈകീട്ട് വരെ പൊതുദർശനത്തിന് വച്ചിരുന്നു. മുഖ്യമന്ത്രിയും മമ്മൂട്ടിയും മോഹന്‍ലാലും ഉൾപ്പെടെയുള്ളവർ ശ്രീനിവാസനെ കാണാൻ എത്തിയിരുന്നു. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam