ജീവിതത്തിൽ പ്രണയത്തിനുള്ള സ്ഥാനത്തെക്കുറിച്ചും അതിനോടുള്ള സമീപനത്തെക്കുറിച്ചും തുറന്ന് പറഞ്ഞ് നടി പാർവതി. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പാർവതിയുടെ വെളിപ്പെടുത്തൽ.
ഓരോരുത്തർക്കും ഓരോ തരത്തില്‍ പറയുന്നതാണ് ഇഷ്ടം. ചിലർ സിംഗിള്‍ എന്ന് പറയുന്നു. ചിലർ സെല്‍ഫ് പാർട്ണേർഡ് എന്ന് പറയുന്നതാണ് ഇഷ്ടം. ഞാനാണ് ഇപ്പോള്‍ എന്റെ പങ്കാളി. എല്ലാ ലൈഫ് അഡ്മിൻ കാര്യങ്ങളും ഞാൻ ഞാനുമായാണ് ചർച്ച ചെയ്യുന്നത്.
ഒരാള്‍ പങ്കാളിയായാല്‍ അവർ ഇതിന്റെയെല്ലാം ഭാഗമാകും. പക്ഷെ പ്രണയത്തിലാകുന്നത് അതിനപ്പുറമാണ്. എല്ലാ പ്രണയവും കംപാനിയൻഷിപ്പിലേക്ക് പോകണമെന്നില്ല. എനിക്ക് നല്ല പ്രണയങ്ങള്‍ ഉണ്ടായിട്ടുണ്ട്. ചില ദിവസങ്ങളില്‍ ഞാനെത്ര ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നും.
ഞാൻ ഇപ്പോൾ കുറച്ചു നാളായി സിംഗിൾ ആണ് . സെല്‍ഫ് പാർടർണർ സ്പേസില്‍ നിന്നാണ് പറയുന്നത്. ഒരു പങ്കാളി ഇല്ലാത്തത് എനിക്ക് ഒരിക്കലും ഒരു വിടവായി തോന്നിയിട്ടില്ല. ഇതിലെത്താൻ സുഹൃത്തുക്കൾ ഒരുപാട് സഹായിച്ചിട്ടുണ്ട്. കാരണം അവർ കൂട്ടുകെട്ടിന്റെ വിവിധ ഘട്ടങ്ങളിലാണ്.
ചിലർ വിവാഹിതരാണ്. ചിലർക്ക് കുട്ടികളുണ്ട്. ചിലർ വിവാഹമോചിതരാണ്. ഞങ്ങൾ രണ്ടുപേർ മാത്രമേ ഇപ്പോഴും അവിവാഹിതരായിട്ടുള്ളൂ. സിംഗിൾ എന്ന വാക്കിന്റെ അർത്ഥം എനിക്കറിയില്ല. എനിക്കറിയാവുന്നത് ഈ ജീവിതം മാത്രമാണ്. അതു പോലെയാണ്. സാധ്യതകൾ അനന്തമാണ്- പാർവതി കൂട്ടിച്ചേർത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്