ഇതെന്ത് വേഷം..!! ബെംഗളൂരുവിൽ ഷോർട്സ് ധരിച്ചെത്തിയ നടിയെ അപമാനിച്ച് വൃദ്ധ; വീഡിയോ

SEPTEMBER 13, 2024, 2:24 PM

ബെംഗളൂരു നഗരത്തിൽ ഷോർട്സ് ധരിച്ചെത്തിയതിന് സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ പരസ്യമായി അപമാനിച്ച് വൃദ്ധ.

യോഗ പരിശീലകയും ഇൻഫ്ളുവൻസറുമായ തന്നി ഭട്ടാചർജിയ്ക്കാണ് ദുരനുഭവമുണ്ടായത്. തന്നിയെ പരസ്യമായി അപമാനിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 

'സ്ത്രീ സ്ത്രീയ്ക്കെതിരെ' എന്ന അടിക്കുറിപ്പോടെയാണ്‌ വീഡിയോ പങ്കുവെച്ചിട്ടുള്ളത്. വൃദ്ധ അവരുടെ പ്രാദേശിക ഭാഷയിലാണ് തന്നിക്കെതിരെ ബഹളം വെയ്ക്കുന്നതും വീഡിയോയിൽ കാണാം.

vachakam
vachakam
vachakam

ആ വൃദ്ധയെ താൻ പൂർണമായും അവഗണിച്ച് കാർ പാർക്ക് ചെയ്ത ഇടത്തേക്ക് നടക്കുകയായിരുന്നു. എന്നാൽ ഇവർ പിന്തുടർന്ന് വരികയും ബഹളം വെയ്ക്കുകയും ചെയ്‌തു.

തുടർന്ന് വാഹനങ്ങൾ തടഞ്ഞ് മറ്റു പുരുഷന്മാർക്ക് തൻറെ വസ്ത്രം കാട്ടികൊടുക്കുകയും, പരസ്യമായി അപമാനിക്കുകയും ചെയ്തുവെന്നും തന്നി പറഞ്ഞു.  നിരവധിപേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam