പഠനം പൂർത്തിയാക്കിയിട്ടും ജോലി കിട്ടാൻ കഷ്ടപ്പെടേണ്ടി വന്നെന്ന് നടൻ അമിതാഭ് ബച്ചൻ. താൻ പഠിച്ചതൊന്നും പിന്നീടുള്ള ജീവിതത്തിൽ പ്രയോജനപ്പെട്ടില്ലെന്നും പഠിച്ചതൊന്നും ഓർമ്മയില്ലെന്നും ബച്ചൻ പറഞ്ഞു.
ഒരു ടെലിവിഷൻ ഷോയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബി.ടെക് എൻജിനീയറിങ് ബിരുദധാരിയായ റിഷി ഇത്തവണ ബച്ചൻ്റെ ഷോയിൽ എത്തിയിരുന്നു. താൻ പഠനം പൂർത്തിയാക്കി ഇപ്പോൾ ജോലി അന്വേഷിക്കുകയാണെന്ന് ഋഷി ബച്ചനോട് പറഞ്ഞു.
ഇക്കാലത്ത് എഞ്ചിനീയർമാർക്ക് ജോലി കിട്ടാൻ പ്രയാസമാണെന്ന് ഋഷി ബച്ചനോട് പറഞ്ഞു. ജോലിയില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് പഠിച്ചതെന്ന് ചോദിച്ചാണ് ബിഗ് ബി തൻ്റെ അനുഭവം വിവരിച്ചത്.
‘ഞാന്‍ ബി.എ.സിയാണ് പഠിച്ചത്. എന്തു സംഭവക്കുമെന്ന് പോലും അറിയില്ലായിരുന്നു. പഠിത്തിന് ശേഷവും ഒന്നും അറിഞ്ഞില്ല, ഒന്നും സംഭവിച്ചതുമില്ല. ഞാന്‍ എവിടെയൊക്കെയോ പോയി. പക്ഷെ ബി.എസിയോ ഒന്നും പ്രയേജനപ്പെട്ടില്ല. ഇന്നുവരെ ഞാന്‍ പഠിച്ച ഒരു കാര്യവും എനിക്കറിയില്ല’- ബച്ചന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്