മലയാളികൾ കാത്തിരിക്കുന്ന തിരിച്ചുവരവാണ് നിവിൻ പോളിയുടേത്. ഒരു കാലത്ത് ബോക്സോഫീസീൽ കത്തിനിന്ന താരത്തിന് പിന്നീടങ്ങോട്ട് വിജയം തുടരാൻ കഴിഞ്ഞില്ല. മോശം സിനിമകളും തുടർപരാജയങ്ങളും നിവിൻ പോളി എന്ന നടനെ പിന്നോട്ടവലിച്ചു. തന്റെ തടിയുടെ പേരിലും വലിയ വിമർശനങ്ങളാണ് നിവിൻ ഏറ്റുവാങ്ങിയത്.
കരിയറിലെ ഒരു മോശം കാലത്ത് നിവിനെ വിമർശിച്ചവരിൽ പലരും അദ്ദേഹം ശരീരം ശ്രദ്ധിക്കുന്നില്ലെന്നതും ചൂണ്ടിക്കാട്ടിയിരുന്നു. ഈ വിമർശനം പലപ്പോഴും പരിഹാസത്തിലേക്കും ബോഡി ഷെയ്മിംഗിലേക്കുമൊക്കെ എത്തി. ഇപ്പോഴിതാ നിവിൻ പോളിയുടെ പുതിയ മേക്കോവർ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്.
തടി കുറച്ച് മെലിഞ്ഞ് സ്റ്റൈലിഷ് ഗെറ്റപ്പിൽ നിൽക്കുന്ന ചിത്രങ്ങൾ നിവിൻ തന്നെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. വൻ വരവേൽപ്പ് ആണ് ഇതിന് ലഭിക്കുന്നത്. ഒപ്പം പുതിയ മേക്കോവറിലുള്ള വീഡിയോകളും റീലുകളായി സോഷ്യൽ മീഡിയയിലുണ്ട്. പ്രേമത്തിൽ നിവിൻ അവതരിപ്പിച്ച ജോർജ് എന്ന കഥാപാത്രത്തിൻറെ വിഷ്വലുമായി ചേർത്തുള്ളതാണ് പല റീലുകളും. നിവിൻ 2.0 എന്നാണ് ആരാധകരിൽ പലരും അദ്ദേഹത്തിൻറെ പുതിയ മേക്കോവറിനെ വിലയിരുത്തിയിരിക്കുന്നത്.
ഒരു ഫിറ്റ്നെസ് സെന്റർ ഉദ്ഘാടനം ചെയ്യാനായി നിവിൻ പോളി ഫെബ്രുവരി 14 ന് ഖത്തറിൽ എത്തുന്നു എന്നറിയിച്ചുകൊണ്ടുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പച്ച ഷർട്ട് ഇട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിൻ പോളി ആണ് വീഡിയോയിലുള്ളത്.
നിവിൻ പഴയ ഫോമിലെത്തിയെന്നും വമ്പൻ തിരിച്ചുവരവാണ് ഇനി നടക്കാൻ പോകുന്നതെന്നുമാണ് പ്രേക്ഷകർ കുറിക്കുന്നത്. ഇത് പ്രേമത്തിലെ ജോർജ് അല്ലേയെന്നും പലരും ചോദിക്കുന്നുണ്ട്. 'മലരേ'.. പാട്ടിലെ നിവിന്റെ ചിത്രങ്ങളും ഈ പുതിയ ചിത്രം ഒന്നിച്ച് ചേർത്താണ് പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നത്.
" എൻ്റെ പോനോ ഇത് നമ്മുടെ ജോർജ് അല്ലേ " ❣️🥹🤌 #Nivinpaulypic.twitter.com/je5E3YLkQX
— AKP (@akpakpakp385) February 13, 2025
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്