'സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷം'; സഹോദരി സന്യാസം സ്വീകരിച്ചതില്‍ പ്രതികരണവുമായി നിഖില വിമല്‍

FEBRUARY 13, 2025, 8:12 AM

കൊച്ചി: നടി നിഖില വിമലിന്‍റെ സഹോദരി അഖില വിമല്‍ സന്യാസം സ്വീകരിച്ചു എന്ന വാര്‍ത്ത വസോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വലിയ ചർച്ചയായിരുന്നു. ഇപ്പോൾ വിഷയത്തിൽ പ്രതികരിച്ചു രംഗത്ത് എത്തിയിരിക്കുകയാണ് താരം. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നിഖില ഇക്കാര്യം പറഞ്ഞത്.

തന്‍റെ ചേച്ചിക്ക് 36 വയസായി. ഒരു ദിവസം പോയി സന്യാസി ആയതല്ല. കൃത്യമായി ആ വഴിക്ക് വേണ്ടതെല്ലാം ചെയ്തിട്ടാണ് പോയത്. അത് തീര്‍ത്തും അവരുടെ വ്യക്തി സ്വതന്ത്ര്യമാണ്. നന്നായി പഠിക്കുന്നയാളാണ്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്നത് ആരും ചോദ്യം ചെയ്യുന്നില്ല. സഹോദരിയുടെ കാര്യത്തിലും അത് വേണം എന്നാണ് നിഖില പറഞ്ഞത്.

അതേസമയം സഹോദരിയുടെ തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ജീവിതത്തില്‍ ആലോചിച്ച് തീരുമാനം എടുക്കുന്നയാളാണ് സഹോദരിയെന്നും നിഖില പറഞ്ഞു. സാധാരണ ഒരു വീട്ടില്‍ ആളുകള്‍ പഠിക്കും, ജോലി ചെയ്യും, വിവാഹം കഴിക്കും. എന്റെ വീട്ടില്‍ അങ്ങനെയല്ല, വ്യത്യാസമാണ്. എന്റെ അച്ഛന്‍ നക്‌സലൈറ്റായിരുന്നു. നക്‌സലൈറ്റിന്റെ മോള്‍ എങ്ങനെ സന്യാസിയായി എന്ന് ചിലര്‍ ചോദിക്കും. ഞാന്‍ കമ്യൂണിസ്റ്റുകാരിയാണെന്ന് ധാരണയുണ്ട്. അതൊക്കെ ആള്‍ക്കാരുടെ ചോയിസല്ലേ. നോര്‍മലായ ഒരു വീടല്ല എന്റേത്. എന്റെ വീട്ടില്‍ നോര്‍മലായിട്ട് അമ്മ മാത്രമേയുള്ളൂ. എന്റെ വീട്ടില്‍ ഇതൊന്നും ഒരു പ്രശ്‌നമേയല്ല. എന്റെ വീട്ടുകാര്‍ക്കില്ലാത്ത ഞെട്ടല്‍ നാട്ടുകാര്‍ക്ക് ഉണ്ടാകേണ്ട കാര്യമില്ലെന്നും നിഖില കൂട്ടിച്ചേർത്തു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam