പൃഥ്വിരാജ് ഉടമയായ സൂപ്പര്‍ ലീഗ് കേരള ടീമിന് പുതിയ പേര്; ടീമിന്റെ പേര് വെളിപ്പെടുത്തി താരം 

JULY 11, 2024, 12:53 PM

സൂപ്പർ ലീഗ് കേരളയില്‍ പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഫ്രാഞ്ചൈസി ടീമിന്റെ പുതിയ പേര് തീരുമാനം ആയി. ഫോഴ്സാ കൊച്ചി എന്നാകും ടീം അറിയപ്പെടുക എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ടീമുടമ പൃഥ്വിരാജ് തന്നെയാണ് ഇന്ന് ഔദ്യോഗികമായി ഇന്ന് പുതിയ പേര് പ്രഖ്യാപിച്ചത്. 

പേരിനായി നേരത്തെ സാമൂഹിക മാധ്യമങ്ങളിലൂടെ പൃഥ്വിരാജ് അഭ്യർത്ഥിച്ചിരുന്നു. കൊച്ചി പൈപ്പേഴ്സ് എന്നായിരുന്നു ടീമിന്റെ ആദ്യ പേര്. പൃഥ്വിരാജ് സഹ ഉടമയായി എത്തിയതോടെയാണ് ടീമിന്റെ റീബ്രാൻഡിംഗ് നടന്നത്. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും ആണ് ടീമിന്റെ ഉടമകൾ.

vachakam
vachakam
vachakam

അതേസമയം സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറില്‍ ആകും ലീഗിന്റെ ആദ്യ സീസണ്‍ നടക്കുക.ആറ് ടീമുകള്‍ ആകും ആദ്യ സീസണില്‍ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക എന്നാണ് പുറത്തു വരുന്ന വിവരം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam