നല്ല സിനിമകള്‍ സന്തോഷിപ്പിക്കുന്നു; പ്രേമലുവിനെ പ്രശംസിച്ച്‌ നയന്‍താര

APRIL 18, 2024, 1:53 PM

മലയാള സിനിമയിലെ സമീപകാല ഹിറ്റുകളില്‍ സര്‍പ്രൈസ് ഹിറ്റ് എന്ന് വിശേഷിപ്പിക്കുന്ന ചിത്രമാണ് പ്രേമലു. മമിത ബൈജു, നസ്ലെന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത ചിത്രം കേരളത്തിനകത്തും പുറത്തും വലിയ വിജയം നേടി.

ചിത്രത്തെ പ്രശംസിച്ച്‌ നിരവധി പേര്‍ രംഗത്തെത്തി. ആ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ പേര് ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെതാണ്. 'നല്ല സിനിമകള്‍ എന്നെ സന്തോഷിപ്പിക്കുന്നു' എന്ന വാക്കുകളോടെയാണ് നയന്‍താര ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പ്രേമലു കണ്ടകാര്യം പങ്കുവച്ചത്.

ഫെബ്രുവരി 9ന് തിയറ്ററില്‍ എത്തിയ ചിത്രം ഏപ്രില്‍ 12നാണ് ഒടിടിയില്‍ റിലീസ് ചെയ്തത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സ്ട്രീം ചെയ്യുന്നത്. തിയറ്ററില്‍ ആദ്യ ദിനം തന്നെ 90 ലക്ഷമായിരുന്നു ചിത്രം വാരിക്കൂട്ടിയത്.

vachakam
vachakam
vachakam

സൂപ്പര്‍ സ്റ്റാറുകളോ വലിയ താരനിരകളോ ഇല്ലാതെ എത്തിയ പ്രേമലുവിന്റെ മുതല്‍ മുടക്ക് അഞ്ച് കോടി രൂപയായിരുന്നു. ആഗോലതലത്തില്‍ ചിത്രം 130 കോടിയിലധികം രൂപ കളക്‌ട് ചെയ്തു.

തെലുങ്ക്, തമിഴ് ഭാഷകളിലും പ്രേമലു മൊഴിമാറ്റം ചെയ്യപ്പെട്ടു. എസ്.എസ്. രാജമൗലിയുടെ മകന്‍ കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് ചിത്രത്തിന്റെ തെലുങ്ക് റൈറ്റ്‌സ് സ്വന്തമാക്കിയത്. തെലുങ്ക് സംസ്ഥാനങ്ങളില്‍ ഏറ്റവും കൂടുതല്‍ ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടുന്ന മലയാള സിനിമ എന്ന റെക്കോര്‍ഡും പ്രേമലുവിന് സ്വന്തം.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam