'നയന്‍താരയും വിഘ്‌നേഷും വിവാഹമോചിതരാകും'; ഞെട്ടിക്കുന്ന പ്രവചനവുമായി തമിഴ്നാട്ടിലെ ജോത്സ്യര്‍

JANUARY 14, 2024, 11:19 AM

തെന്നിന്ത്യയിലെ ജനപ്രിയ ദമ്പതികൾ ആണ് നയന്‍താരയും വിഘ്നേശ് ശിവനും. ഏറെ നാളത്തെ പ്രണയത്തിന് ശേഷമുളള ഇരുവരുടെയും വിവാഹം ആരാധകര്‍ വലിയ ആഘോഷമാക്കിയിരുന്നു. 2022ല്‍ വിവാഹിതരായ ദമ്പതികൾക്ക് ഉയിര്‍, ഉലക് എന്നിങ്ങനെ രണ്ട് മക്കളുണ്ട്. 

അതേസമയം ഇപ്പോൾ തമിഴ്‌നാട്ടിലെ ഒരു ജോത്സ്യര്‍ നടത്തിയ പ്രവചനമാണ് സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത്. വിഘ്‌നേഷ് ശിവനുമായി നയന്‍താര വേർ പിരിയുമെന്നാണ് വേണു സ്വാമി എന്ന ജോത്സ്യര്‍ പ്രവചനം നടത്തിയിരിക്കുന്നത്. ഇവരുടെ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും ഇയാള്‍ നേരത്തെ പ്രവചിച്ചിരുന്നു. അതുപോലെ നടക്കുന്നുണ്ടെന്നാണ് തെളിവുകള്‍ സഹിതം ആരാധകര്‍ പറയുന്നത്. 

വിവാഹ ശേഷം തിരുപ്പതിയില്‍ വച്ച്‌ ആണ് ആദ്യ പ്രശ്‌നം വന്നത്. ക്ഷേത്രാങ്കണത്തില്‍ നടി ചെരുപ്പ് ധരിച്ചെന്നതായിരുന്നു ഇത്. തുടർന്ന് വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നതും വിവാദത്തിന് വഴിവച്ചിരുന്നു. അതിന് ശേഷം വിഘ്‌നേഷ് ശിവന്റെ കരിയറിലാണ് പ്രശ്‌നം നടന്നത്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ വിഘ്‌നേഷ് തീരുമാനിച്ചിരുന്നു. ഇതില്‍ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് വലിയ വാർത്ത ആയിരുന്നു. 

vachakam
vachakam
vachakam

ഏറ്റവും ഒടുവിലത്തെ പ്രശ്‌നമാണ് 'അന്നപൂരണി' എന്ന ചിത്രത്തിന് ഉണ്ടായത്. ചിത്രത്തിലെ സീനുകളും സംഭാഷണങ്ങളും മതവികാരത്തെ വൃണപ്പെടുത്തുന്നതാണെന്ന വിവാദം ഉയരുകയും സിനിമ നെറ്റ്ഫ്‌ലിക്‌സ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഇതെല്ലാം വേണു സ്വാമി പറഞ്ഞത് പോലെയാണ് നടക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇരുവരും തമ്മില്‍ പിരയുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകര്‍.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam