ചെന്നൈ: തമിഴ് സിനിമയിലെ പ്രധാന താരങ്ങളായ നയൻതാരയും ധനുഷും തമ്മിലുള്ള തര്‍ക്കം ഇപ്പോൾ കോടതിയില്‍ എത്തി നിൽക്കുകയാണ്. തർക്കവും വാദപ്രതിവാദങ്ങളും ശക്തമാവുന്ന സാഹചര്യത്തിൽ ഇപ്പോൾ നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവൻ തന്‍റെ എക്‌സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം ധനുഷിനെ പരിഹസിക്കുന്ന ഒരു റീൽ തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ വിഘ്നേഷ് ശിവന്‍ വിവാദത്തിന്‍റെ ആദ്യ നാളില്‍ പോസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ധനുഷ് ആരാധകരുടെ സൈബര്‍ ആക്രമണത്തെ തുടര്‍ന്നാണ് വിഘ്നേഷ് എക്സ് അക്കൗണ്ട് ഡീ ആക്ടിവേറ്റ് ചെയ്തത് എന്നാണ് ലഭിക്കുന്ന വിവരം.
എന്നാൽ വിഷയത്തിൽ നയൻ താരയോ വിഘ്‌നേശ് ശിവനോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്