ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യയും ഭാര്യ നടാഷ സ്റ്റാൻകോവിച്ചും വേർപിരിഞ്ഞതായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. സെർബിയൻ മോഡലായ നടാഷ തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡില്‍ നിന്ന് പാണ്ഡ്യയെ നീക്കം ചെയ്തതായി വാർത്തകൾ പുറത്തു വന്നതോടെ ആണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ദമ്പതികള്‍ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാൻഡിലുകളില്‍ ചിത്രങ്ങളൊന്നം പങ്കിട്ടില്ലെന്നും ഇതോടെ, ഇരുവരും തമ്മില്‍ വേർപിരിഞ്ഞുവെന്നും കിംവദന്തികള്‍ പ്രചരിക്കാൻ തുടങ്ങി. നടാഷ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച സ്റ്റോറികളും ചർച്ചയായിരുന്നു.
എന്നാല്‍ ഇപ്പോഴിതാ വേർപിരിയല്‍ വാർത്തകള്‍ക്ക് വിശ്രമം നല്‍കി പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റുമായി എത്തിയിരിക്കുകയാണ് നടാഷ. വളർത്ത് മൃഗത്തിന്റെ ചിത്രവും ഹാർദിക് പാണ്ഡ്യയുടെ പേരു പരാമർശിക്കുന്ന ക്യാപ്ഷനുമാണ് നടാഷ പങ്കുവച്ചിരിക്കുന്നത്. ഇതിനു പുറമേ ഇരുവരുടെയും ചിത്രങ്ങളും താരം റീസ്റ്റോർ ചെയ്തിട്ടുണ്ട്. ഇതോടെ ഇരുവരും തമ്മിലുള്ള പ്രശ്നങ്ങള്‍ അവസാനിച്ചെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്