മലയാളത്തിന്റെ ഭാവി സൂപ്പർ സ്റ്റാർ എന്ന നിലയിൽ വളർന്നുവരുന്ന താരമാണ് നസ്‍ലെൻ. ചെയ്യുന്ന സിനിമകളെല്ലാം പ്രേഷക ശ്രദ്ധനേടുന്നതോടെ യുവത്വത്തിന്റെ ഹരമായി മാറിയിരിക്കുകയാണ് ഈ യുവതാരം.
പ്രേമലുവിന്റെ വിജയം നസ്‍ലെനു മലയാള സിനിമയില്‍ മുൻനിരയില്‍ സ്ഥാനം നല്‍കിയിരിക്കുകയാണ്. നടൻ നസ്‍ലിൻ ഒരു അഭിമുഖത്തില്‍ പറഞ്ഞതാണ് സാമൂഹ്യ മാധ്യമത്തില്‍ നിലവില്‍ പ്രചരിക്കുന്നത്.
പ്രായത്തില്‍ മൂത്തയാളോട് പ്രണയം തോന്നിയിട്ടുണ്ടോയെന്നാണ് അവതാരകയുടെ ചോദ്യം. ഉണ്ട് എന്നായിരുന്നു നസ്‍ലെന്റെ മറുപടി. താൻ അങ്ങനൊരു ഒരു സിനിമ തന്നെ ചെയ്‍തിട്ടുണ്ട് എന്നായിരുന്നു നസ്‍ലെന്റെ കൂടെ അഭിമുഖത്തിന് ഉണ്ടായിരുന്നു മാത്യു പറഞ്ഞത്.
അതേസമയം നസ്‍ലിന്റെ പ്രേമലു ആഗോളതലത്തില്‍ 70 കോടി ക്ലബിലേക്ക് കുതിക്കുകയാണ് എന്ന് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ തെലുങ്കിലും റിലീസിന് ഒരുങ്ങുകയാണ്. പുതുമ നിറഞ്ഞ അവതരണമാണ് പ്രേമലു സിനിമയുടെ പ്രധാന ആകര്‍ഷണമായിരിക്കുന്നത് എന്ന് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നു. ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയതാണ് പ്രേമലു. യുവാക്കളുടെ പ്രണയമാണ് പ്രേമലുവില്‍ പറയുന്നത്. പുതിയ കാലത്തിന് യോജിക്കുന്ന തമാശകളാണ് ചിത്രത്തിന്റെ പ്രത്യേകതയായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
തെലുങ്കില്‍ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് സംവിധായകൻ എസ് എസ് രാജമൗലിയുടെ മകൻ എസ് എസ് കാര്‍ത്തികേയനാണ്.
ഹൈദരാബാദിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങിയ പ്രേമലുവിന്റെ സംവിധാനം നിര്‍വഹിച്ചത് ഗിരീഷ് എഡിയും നസ്‍ലിനും മമിത്യ്‍ക്കുമൊപ്പം മറ്റ് പ്രധാന കഥാപാത്രങ്ങളായി എത്തിയത് ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരുമാണ്.
ഭ്രമയുഗത്തിനും മുന്നേയെത്തിയതായിരുന്നു പ്രേമലു എങ്കിലും തിയറ്ററുകള്‍ കൂടുതല്‍ ലഭിക്കുന്നത് നസ്‍ലെനും മമിതയും പ്രധാന കഥാപാത്രങ്ങളായി ചെറിയ ബജറ്റില്‍ എത്തിയ ചിത്രത്തിനാണ് എന്നത് ഒരു പ്രത്യേകതയായി കാണാം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്