1989-ൽ ബോളിവുഡിലെ ഹിറ്റ് ചിത്രമായിരുന്നു 'പരിന്ദ'. ജാക്കി ഷ്‌റോഫും അനിൽ കപൂറും അഭിനയിച്ച ചിത്രത്തിൽ നാനാ പടേക്കറും അഭിനയിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ വ്യത്യസ്തമായ വേഷമാണ് ആദ്യം തനിക്ക് വാഗ്ദാനം ചെയ്തതെന്നും അനിൽ കപൂർ കാരണം ആ വേഷം നഷ്ടമായെന്നും നാനാ പടേക്കർ പറയുന്നു.
ചിത്രത്തിലെ ജാക്കി ഷ്രോഫ് അവതരിപ്പിച്ച വേഷത്തിനായാണ് സംവിധായകൻ വിധു വിനോദ് ചോപ്ര തന്നെ വിളിച്ചത്. എന്നാൽ തന്നെ ആ റോളിൽ നിന്ന് മാറ്റാൻ അനിൽ കപൂർ ആവശ്യപ്പെട്ടെന്നും ഇതിൻ്റെ ഭാഗമായി ആദ്യം തന്നെ സിനിമയിൽ നിന്ന് പുറത്താക്കിയെന്നും നാനാ പടേക്കർ പറഞ്ഞു.
''ചിത്രത്തിൽ ആദ്യം ആ റോൾ ചെയ്യാനിരുന്നത് നസീറുദ്ദീൻ ഷായായിരുന്നു. എന്നാൽ നസീറുദ്ദീൻ ഷാ പിൻമാറിയതോടെ ആ റോൾ എന്നിലേക്ക് വന്നു. എന്നാൽ സംവിധായകൻ വിധു വിനോദ് ചോപ്രയോട് ചിത്രത്തിലെ മറ്റൊരു നായകനായ അനിൽ കപൂർ എന്നെ പുറത്താക്കാൻ ആവശ്യപ്പെട്ടു.
എന്നെ സിനിമയിൽ നിന്ന് ഒഴിവാക്കാൻ വിനോദിനോട് പറഞ്ഞിരുന്നോയെന്ന് പിന്നീട് അനിലിനോട് ചോദിച്ചിരുന്നെന്നും ഇതിന് മറുപടിയായി 'താൻ എന്തിനാണ് നാനയെ താരമാക്കേണ്ടത്'- എന്നായിരുന്നു അനിൽ ചോദിച്ചതെന്നും നാനാ പടേക്കർ പറഞ്ഞു. പിന്നീട് സംവിധായകൻ വിധു വിനോദ് ചിത്രത്തിൽ മറ്റൊരു വേഷം ചെയ്യാൻ തന്നെ സമീപിച്ചെന്നും ആദ്യം ദേഷ്യപ്പെട്ടെങ്കിലും താൻ ചോദിച്ച പ്രതിഫലം തരാമെന്ന് പറഞ്ഞാണ് അഭിനയിച്ചതെന്നും നാനാ പടേക്കർ പറഞ്ഞു.
1989 ൽ റിലീസ് ചെയ്ത പരിന്ദയിൽ അധോലോക നായകനായ അന്ന സേട്ട് ആയിട്ടായിരുന്നു നാനാ പടേക്കർ അഭിനയിച്ചത്, ജാക്കി ഷറോഫിനും അനിൽ കപൂറിനും ഒപ്പം മാധുരി ദീഷിത്, വിധു വിനോദ് ചോപ്ര, അനുപം ഖേർ, സുരേഷ് ഒബ്‌റോയ്, ടോം ആൾട്ടർ, ശിവകുമാർ സുബ്രഹ്‌മണ്യം തുടങ്ങിയവാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്