താരദമ്പതികളായ നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനം ദക്ഷിണേന്ത്യൻ സിനിമാലോകത്ത് ചൂടേറിയ ചർച്ചയായിരുന്നു.
വർഷങ്ങൾ കഴിഞ്ഞിട്ടും, അവരുടെ വിവാഹമോചനത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ സോഷ്യൽ മീഡിയയിൽ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ ഇതിനോട് പ്രതികരിക്കുകയാണ് നാഗചൈതന്യ. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
വർഷങ്ങൾ കഴിഞ്ഞിട്ടും എല്ലാവരും ഇപ്പോഴും തന്റെ വിവാഹമോചനത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടെന്നും സമൂഹം തന്നെ കുറ്റവാളിയായി കാണുന്നുവെന്നും നാഗചൈതന്യ പറയുന്നു.
"എന്റെ വിവാഹമോചനം എനിക്ക് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയമാണ്. അത് ഇപ്പോഴും ചർച്ച ചെയ്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പൂർണ്ണമായും സ്വകാര്യ കാരണങ്ങളാലാണ് ഞങ്ങൾ വേർപിരിഞ്ഞത്. അത് സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാൻ എപ്പോഴും ഇഷ്ടപ്പെടുന്നത്.
ഞങ്ങള്‍ പരസ്പരം ബഹുമാനിക്കുന്നു. ഞങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് വ്യത്യസ്ത വഴികളിലൂടെ ഞങ്ങള്‍ മുന്നോട്ടുപോവുകയാണ്. ഇതില്‍ കൂടുതല്‍ എന്ത് വിശദീകരണമാണ് വേണ്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞങ്ങളെ ഇഷ്ടപ്പെടുന്നവരും മാദ്ധ്യമങ്ങളും അതിനെ ബഹുമാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണം"- നാഗചൈതന്യ പറഞ്ഞു.
വിവാഹമോചനം ഒറ്റരാത്രി കൊണ്ട് സംഭവിച്ചതല്ല. ഒരുപാട് ആലോചിച്ച ശേഷമാണ് ഞങ്ങള്‍ തീരുമാനമെടുത്തത്. എന്റെ ജീവിതത്തില്‍ മാത്രം സംഭവിച്ച ഒന്നല്ലയിത്. പിന്നെ എന്തിനാണ് എന്നെ മാത്രം ഒരു കുറ്റവാളിയെ പോലെ എല്ലാവരും കാണുന്നതെന്നും നാഗചൈതന്യ ചോദിച്ചു.
2017 ൽ ആയിരുന്ന നടി സമാന്തയുമായി നാഗ ചൈതന്യയുടെ ആദ്യ വിവാഹം. വിവാഹം കഴിഞ്ഞ് നാല് വർഷത്തിന് ശേഷം 2021 ഒക്ടോബറിലാണ് ഇരുവരും വേർപിരിഞ്ഞത്. 2022 മുതൽ ആണ് നാഗയും, ശോഭിതയും പ്രണയത്തിലായതും വിവാഹം കഴിക്കുന്നതും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്