നാഗചൈതന്യയും ശോഭിത ധുലീപാലയും വിവാഹിതരായത് ആരാധകർ ഏറെ ആഘോഷിച്ചിരുന്നു. താരങ്ങളുടെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഇപ്പോൾ ശോഭിതയും നാഗും തങ്ങളുടെ ആദ്യത്തെ കൺമണിയെ വരവേൽക്കാൻ ഒരുങ്ങുകയാണ് എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് പുറത്തു വരുന്നത്.
മേയ് ഒന്നാം തീയതി മുംബയിൽ നടന്ന വേൾഡ് ഓഡിയോ വിഷ്വൽ ആൻഡ് എന്റർടെെൻമെന്റ് സമ്മിറ്റിന് ശോഭിത എത്തിയിരുന്നു. ഈ ചടങ്ങിന്റെ ചിത്രങ്ങൾ പ്രചരിച്ചതിന് പിന്നാലെയാണ് അഭ്യൂഹങ്ങൾ ശക്തമായത്.
നടി അയഞ്ഞ വസ്ത്രങ്ങൾ ധരിച്ചത് ഗർഭിണിയാണെന്ന് പുറത്തറിയാതെ ഇരിക്കാനാണെന്നാണ് ചിലർ പറയുന്നത്. താരങ്ങൾ തങ്ങളുടെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുന്നുവെന്നും പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ ഇതുവരെ ഇരുവരും ഈ വിഷയത്തിൽ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്