ഗോൾഡൻ ഗ്ലോബ്സ് 2026: അവതാരകയായി ബ്ലാക്ക്പിങ്ക് താരം ലിസ എത്തും 

JANUARY 10, 2026, 8:23 AM

ചലച്ചിത്ര-ടെലിവിഷൻ മേഖലയിലെ പ്രശസ്തമായ ഗോൾഡൻ ഗ്ലോബ്സ് പുരസ്കാരങ്ങൾ ജനുവരി 11, ഞായറാഴ്ച പ്രഖ്യാപിക്കും. അവാർഡ് നിശയിൽ പുരസ്കാരങ്ങൾ സമ്മാനിക്കുന്ന അവതാരകരിൽ ഒരാൾ പ്രശസ്ത കെ- പോപ്പ് താരം ലിസയാകും. ആവേശത്തോടെയാണ് കെ പോപ്പ് ആരാധകർ ഈ വാർത്തയെ സ്വീകരിക്കുന്നത്.

കെ പോപ്പ് ബാൻഡായ ബ്ലാക്ക്പിങ്കിലെ അംഗമായ ലാലിസ മനോബൽ എന്ന ലിസയ്ക്ക് ലോകത്താകമാനം നിരവധി ആരാധകരാണുള്ളത്. ഗോൾഡൻ ഗ്ലോബ്സ് വേദിയിൽ ഇത്തരത്തിൽ ഒരു പുരസ്കാരം അവതരിപ്പിക്കുന്ന ആദ്യ കെ-പോപ്പ് താരങ്ങളിൽ ഒരാളായിരിക്കും ലിസ. 

എച്ച്ബിഒ സീരീസായ 'ദി വൈറ്റ് ലോട്ടസ്' മൂന്നാം സീസണിലൂടെ ലിസ അഭിനയരംഗത്തേക്ക് കടന്നുവന്നിരുന്നു. ഈ സീരീസ് 'മികച്ച ടെലിവിഷൻ ഡ്രാമ സീരീസ്' വിഭാഗത്തിൽ നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

vachakam
vachakam
vachakam

ജോർജ് ക്ലൂണി, ജൂലിയ റോബർട്ട്സ്, പ്രിയങ്ക ചോപ്ര ജോനാസ്, മൈലി സൈറസ്, സ്നൂപ്പ് ഡോഗ് തുടങ്ങി ഹോളിവുഡിലെ പ്രമുഖ താരങ്ങൾക്കൊപ്പമാണ് ലിസ വേദി പങ്കിടുന്നത്. ഒരു ഗായിക എന്നതിലുപരി ആഗോള വിനോദരംഗത്തെ സ്വാധീനമുള്ള വ്യക്തിത്വം എന്ന നിലയിലാണ് ലിസയെ ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യൻ സമയം ജനുവരി 12 (തിങ്കൾ) രാവിലെ 6.30 ന് ലയൺസ്ഗേറ്റ് പ്ലേ വഴി ലിസയെ ഗോൾഡൻ ഗ്ലോബ് വേദിയിൽ നമുക്ക് കാണാൻ സാധിക്കും. കാലിഫോർണിയയിലെ ബെവർലി ഹിൽട്ടൻ ഹോട്ടലിലാണ് അവാർഡ് നിശ നടക്കുന്നത്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam