മിമിക്രി വേദികളില്‍ നിന്ന് സിനിമയിലേക്ക് എത്തി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ ആളാണ് ധർമ്മജൻ ബോള്‍ഗാട്ടി. ഇപ്പോഴിതാ വിവാഹവാർഷിക ദിനത്തില്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം.
ഇന്ന് രാവിലെ ആണ് താരം ഫേസ്‌ബുക്കില്‍ ഭാര്യയുമായി നില്‍ക്കുന്ന ചിത്രം പങ്കുവച്ചത്. അതിന് താഴെ കുറിപ്പായി എഴുതിയ കാര്യം ആണ് ആരാധകരെ ആശയ കുഴപ്പത്തിലാക്കിയത്. ആദ്യം എഴുതിയിരിക്കുന്നത് 'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു' എന്നായിരുന്നു. ഇത് കണ്ട ആരാധകർ ആദ്യം ഒന്ന് അമ്പരന്നെങ്കിലും സർപ്രെെസ് നിറച്ച് ബാക്കി വിവരം താരം കുറിപ്പിന്റെ തുടർച്ചയായി തന്നെ കാര്യം വെളിപ്പെടുത്തിയിട്ടുണ്ട്.
'എന്റെ ഭാര്യ വീണ്ടും വിവാഹിതയാകുന്നു, വരൻ ഞാൻ തന്നെ. മുഹൂർത്തം 9.30 നും 10.30 നും ഇടയില്‍ എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം' എന്നാണ് ധർമ്മജൻ കുറിച്ചത്. പോസ്റ്റ് വെെറലായതിന് പിന്നാലെ നിരവധി ലെെക്കും കമന്റും ലഭിക്കുന്നുണ്ട്. നിരവധി പേരാണ് വിവാഹ വാർഷിക ആശംസകള്‍ അറിയിച്ചിരിക്കുന്നത്. അനൂജയാണ് ധർമ്മജന്റെ ഭാര്യ. ഇവരുവർക്കും വേദ, വെെഗ എന്ന് പേരുള്ള രണ്ട് പെണ്‍മക്കളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്