സിനിമാ സംവിധായകന്‍ കതകില്‍ മുട്ടി, തുറക്കാത്തതിനാൽ പ്രതികാര നടപടികൾ, അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ല; പരാതിയുമായി നായികാ നടി 

AUGUST 23, 2024, 9:35 AM

കൊച്ചി: സിനിമാ സംവിധായകന്‍ കതകില്‍ മുട്ടിയെന്നും തുറക്കാത്തതിനാൽ പ്രതികാര നടപടികൾ ഉണ്ടായെന്നും വെളിപ്പെടുത്തി നടി രംഗത്ത്. കതകു തുറക്കാത്തതിലെ വിരോധം കാരണം സിനിമയിലെ രംഗങ്ങള്‍ വെട്ടിച്ചുരുക്കി എന്നും ചിത്രത്തില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്നും ആണ് നായിക നടി വ്യക്തമാക്കുന്നത്. 2006 ല്‍ ഉണ്ടായ ദുരനുഭവമാണ് നടി വെളിപ്പെടുത്തിയത്.

ലൈംഗികാതിക്രമ ശ്രമവും പ്രതിഫലവും നല്‍കാത്തതും സൂചിപ്പിച്ച്‌ നടി 2018 ല്‍ താരസംഘടനയായ അമ്മയില്‍ പരാതി നല്‍കി എന്നും പറയുന്നു. ഷൂട്ടിങ്ങിനോട് അനുബന്ധിച്ച്‌ താമസിച്ചിരുന്ന ഹോട്ടലിന്റെ വാതിലില്‍ അര്‍ധരാത്രിയോടെ സംവിധായകൻ മുട്ടുകയായിരുന്നു. മൂന്നുനാലു ദിവസം ഇത് ആവര്‍ത്തിച്ചു. ആരാണ് തന്റെ മുറിയുടെ വാതിലില്‍ മുട്ടുന്നതെന്ന് ഹോട്ടല്‍ റിസപ്ഷനില്‍ വിളിച്ച്‌ ചോദിച്ചു. ചിത്രത്തിന്റെ സംവിധായകനാണ് വാതിലില്‍ മുട്ടിയതെന്നാണ് ഹോട്ടല്‍ റിസപ്ഷനില്‍ നിന്നും അറിയിച്ചതെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു.

ഇതേത്തുടര്‍ന്ന് തൊട്ടടുത്ത ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന, ചിത്രത്തില്‍ ഒപ്പം അഭിനയിച്ചുകൊണ്ടിരുന്ന നടനോട് കാര്യം പറഞ്ഞു. അദ്ദേഹത്തിന്റെ സഹായത്തോടെ ആ ഫ്‌ലാറ്റിലേക്ക് മാറിയാണ് രക്ഷപ്പെട്ടത് എന്നും താരം പറയുന്നു. ഈ സംഭവത്തിന് പുറമെ, താന്‍ അഭിനയിച്ച രണ്ടു ചിത്രങ്ങള്‍ക്ക് പ്രതിഫലം ലഭിച്ചില്ലെന്നും നടി പരാതിയില്‍ വ്യക്തമാക്കുന്നു. 

vachakam
vachakam
vachakam

ആദ്യ സിനിമയില്‍ പുതുമുഖമായതിനാല്‍, 'അമ്മ'യിൽ പരാതിയുമായി സമീപിച്ചപ്പോള്‍ ഇപ്പോള്‍ പരാതിയുമായി പോയാല്‍ കരിയറിനെ ബാധിക്കുമെന്നും അതിനാല്‍ സിനിമയുമായി സഹകരിക്കാനാണ് നിര്‍ദേശം ലഭിച്ചതെന്നും നടി വ്യക്തമാക്കുന്നു.

എന്നാൽ അടുത്ത സിനിമയിലും പറഞ്ഞുറപ്പിച്ച പ്രതിഫലം തരാന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്ന് ഇടയ്ക്ക് വെച്ച്‌ ഷൂട്ടിങ്ങിന് പോയില്ല. ഇതോടെ ചിത്രീകരണം മുടങ്ങുമെന്നായതോടെ പകുതി പ്രതിഫലം നല്‍കി. ബാക്കി പണം ഇതുവരെ കിട്ടിയില്ലെന്നും നടി പറയുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ, നടി ഈ മാസം 20 ന് താന്‍ മുമ്പ് നല്‍കിയ പരാതിയുടെ കാര്യം ഒര്‍മ്മിപ്പിച്ച്‌ വീണ്ടും കുറിപ്പു നല്‍കി. ശക്തരായ നടീനടന്മാര്‍ക്ക് വേണ്ടി മാത്രമാണോ അമ്മ സംഘടന നിലകൊള്ളുന്നതെന്നും പരാതിയില്‍ നടി ചോദിക്കുന്നുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam