സൂരജ് ചതിച്ചു, പ്രശസ്തിക്കും പണത്തിനുമായി മൗനിയെ ഉപയോഗിച്ചുവെന്ന് ആരോപണം

MAY 12, 2026, 10:09 PM

പ്രശസ്ത ബോളിവുഡ് താരം മൗനി റോയിയും ഭർത്താവ് സൂരജ് നമ്പ്യാരും വിവാഹമോചനത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ദമ്പതികൾ ഇതിനകം തന്നെ വേർപിരിഞ്ഞതായും താമസവും വെവ്വേറെയാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സൂരജ് മൗനിയെ ചതിച്ചതായും പ്രശസ്തിക്കായി താരത്തെ ഉപയോഗിച്ചതായും ആരോപണങ്ങളുണ്ട്.

ചൊവ്വാഴ്ച പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, മൗനിയുടെ പണം സൂരജ് ദുരുപയോഗം ചെയ്തതായും സൂചനയുണ്ട്. ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം അൺഫോളോ ചെയ്തതോടെയാണ് വിവാഹമോചന വാർത്തകൾക്ക് തുടക്കമായത്. കൂടാതെ, സൂരജ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നും വിവാഹ ചിത്രങ്ങൾ നീക്കം ചെയ്തതും ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്.

2022 ജനുവരി 27-ന് ഗോവയിൽ വെച്ചായിരുന്നു മൗനിയും ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇൻവെസ്റ്റ്‌മെന്റ് ബാങ്കറായ സൂരജ് നമ്പ്യാരും  വിവാഹിതരായത്. മലയാളി, ബംഗാളി ആചാരപ്രകാരം നടന്ന വിവാഹം അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇൻവെസ്റ്റ്‌മെന്റ് സയൻസിൽ ബിരുദാനന്തര ബിരുദധാരിയായ സൂരജിന് ഏകദേശം 50 മുതൽ 60 കോടി രൂപ വരെ ആസ്തിയുള്ളതായാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

എങ്കിലും, പുറത്തുവരുന്ന വാർത്തകളുടെ സത്യാവസ്ഥയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈ വിഷയത്തിൽ താരങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രതികരണത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam