എ ആർ റഹ്‌മാന്റെ  ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും വിവാഹമോചിതയായി 

NOVEMBER 20, 2024, 5:33 PM

 സംഗീതസംവിധായകൻ എആർ റഹ്മാനും ഭാര്യ സൈറ ബാനുവും 29 വർഷത്തെ ദാമ്പത്യത്തിന് ശേഷം വേർപിരിയുന്നതായി ചൊവ്വാഴ്ച വൈകുന്നേരമാണ്  പ്രഖ്യാപിച്ചത്. ഞെട്ടലോടെയാണ് റഹ്മാന്റെ ആരാധകർ ഈ വാർത്ത സ്വീകരിച്ചത്. 

 ഇതിന് മണിക്കൂറുകൾക്ക് ശേഷം, എആര്‍ റഹ്മാന്‍റെ ട്രൂപ്പിലെ ബാസിസ്റ്റ് മോഹിനി ഡേയും ഭർത്താവിൽ നിന്ന് വേർപിരിയുന്നതായി പ്രഖ്യാപിച്ചു. 

ഒരു സംയുക്ത ഇൻസ്റ്റാഗ്രാം പോസ്റ്റിൽ, മോഹിനിയും അവളുടെ സംഗീതസംവിധായകനായ ഭർത്താവ് മാർക്ക് ഹാർട്ട്‌സുച്ചും തങ്ങളുടെ ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ശോഭയും മാര്‍ക്കിം ഇൻസ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് പറയുന്നത് ഇതാണ്.

vachakam
vachakam
vachakam

 "ഞാനും മാർക്കും വേർപിരിഞ്ഞത് ഹൃദയഭാരത്തോടെ അറിയിക്കുന്നു. ആദ്യം, ഞങ്ങളുടെ സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഉള്ള പ്രതിബദ്ധത അറിയിക്കാന്‍ ഇത് ഞങ്ങൾ തമ്മിലുള്ള പരസ്പര ധാരണയിലുള്ള വേര്‍പിരിയലാണ് എന്ന് അറിയിക്കുന്നു. ഞങ്ങൾ നല്ല സുഹൃത്തുക്കളായി തുടരും, ജീവിതത്തിൽ വ്യത്യസ്തമായ കാര്യങ്ങൾ വേണമെന്നും പരസ്പര ഉടമ്പടിയിലൂടെയുള്ള വേർപിരിയലാണ് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗമെന്നും ഞങ്ങൾ ഇരുവരും തീരുമാനിച്ചു" കുറിപ്പ് പറയുന്നു. 

 വേർപിരിഞ്ഞാലും താനും മാർക്കും  പ്രോജക്ടുകളിൽ സഹകരിക്കുന്നത് തുടരുമെന്നും മോഹിനി കൂട്ടിച്ചേർത്തു.  

  29 കാരിയായ മോഹിനി, കൊൽക്കത്തയിൽ നിന്നുള്ള ഒരു ബാസ് പ്ലെയറാണ്. ഗാൻ ബംഗ്ലയുടെ വിൻഡ് ഓഫ് ചേഞ്ചിന്‍റെ ഭാഗമാണ് ഇവര്‍. ലോകമെമ്പാടുമുള്ള 40-ലധികം ഷോകളിൽ എആര്‍ റഹ്മാനൊപ്പം മോഹിനി ഭാഗമായിട്ടുണ്ട്. കൂടാതെ 2023 ഓഗസ്റ്റിൽ മോഹിനി ആദ്യ ആൽബം പുറത്തിറക്കിയിരുന്നു.

vachakam
vachakam
vachakam


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam