മോഹൻലാൽ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിൽ പൂജിച്ച അക്ഷതം നടൻ മോഹൻലാൽ ഏറ്റുവാങ്ങി. ആർഎസ്എസ് മേഖലാ പ്രചാരകൻ എസ് സുദർശനനിൽ നിന്നാണ് മോഹൻലാൽ അക്ഷതം ഏറ്റുവാങ്ങിയത്.
ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മോഹൻലാൽ അക്ഷതം സ്വീകരിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. പൂജ അനുഷ്ഠാനങ്ങളിൽ ഉപയോഗിക്കുന്ന ഒരു പൂജാദ്രവ്യമാണ് അക്ഷതം.
'സൂര്യഗ്രഹണം നീങ്ങി ദീപാലംകൃതയായി കഴിഞ്ഞു അയോധ്യ. ശ്രീരാമചന്ദ്രനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. മലയാളത്തിന്റെ പ്രിയനടൻ ശ്രീ. മോഹൻലാൽ സംഘത്തിന്റെ പ്രാന്തപ്രചാരകൻ സുദർശൻജിയിൽ നിന്ന് അക്ഷതം ഏറ്റുവാങ്ങി', ചിത്രം പങ്കുവച്ച് കെ. സുരേന്ദ്രൻ കുറിച്ചു.
നടൻ ശ്രീനിവാസൻ, ഉണ്ണി മുകുന്ദൻ, ബാലതാരം ദേവനന്ദ, നടി ശിവദ, സംവിധായകൻ വിനയൻ തുടങ്ങിയവർ കഴിഞ്ഞ ദിവസങ്ങളിൽ അക്ഷതം ഏറ്റുവാങ്ങിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്