ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, പ്രമുഖ സിനിമാതാരങ്ങളായ അജിത് കുമാർ, അരവിന്ദ് സ്വാമി, നടിയും ബിജെപി നേതാവുമായ ഖുശ്‌ബു എന്നിവരുടെ വീടിന് ബോംബ് ഭീഷണി. തമിഴ്‌നാട് ഡിജിപിയുടെ ഓഫീസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
നാലുപേരുടെയും വസതിയിൽ ബോംബ് സ്ഥാപിക്കുമെന്നായിരുന്നു ഭീഷണി. ബോംബ് സ്‌ക്വാഡ് അടക്കമുള്ളവരെത്തി പരിശോധന നടത്തി. ആരാണ് ഭീഷണി സന്ദേശമയച്ചതെന്ന് വ്യക്തമല്ല. പരിശോധനയിൽ സംശയാസ്‌പദമായി ഒന്നും കണ്ടെത്താനായില്ലെന്നാണ് വിവരം.
അതേസമയം കഴിഞ്ഞയാഴ്‌ച അജിത്തിന്റെ ഇഞ്ചാംബക്കത്തെ വീട്ടിൽ ബോംബ് ഭീഷണിയെത്തിയിരുന്നു. ഇതിനുമുൻപ് നടൻ അരുൺ വിജയ്‌യുടെ വീടിനുനേരെയും ബോംബ് ഭീഷണിയുയർന്നിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
