പ്രശസ്ത ഗായിക ടെയ്‌ലർ സ്വിഫ്റ്റിന്റെ ഡീപ് ഫേക്ക് വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രതികരണവുമായി മൈക്രോസോഫ്റ്റ് മേധാവി സത്യ നാദെല്ല. ഇത്തരം വ്യാജ ചിത്രങ്ങൾ പ്രചരിക്കുന്നത് ഭയപ്പെടുത്തുന്നതാണെന്നാണ് നദല്ലെയുടെ പ്രതികരണം.
ഓൺലൈൻ സുരക്ഷയെക്കുറിച്ചും എഐ സാങ്കേതികവിദ്യയുടെ ധാർമ്മിക പ്രത്യാഘാതങ്ങളെക്കുറിച്ചും ഈ കേസ് ആശങ്കകൾ ഉയർത്തുന്നതായും നദെല്ല പറഞ്ഞു. എഐയ്ക്ക് 'ഗാർഡ്‌റെയിലുകൾ' ആവശ്യമാണ്, കൂടുതൽ സുരക്ഷിതമായ ഉള്ളടക്കം സൃഷ്ടിക്കുന്നതിന് ഒരുപാട് കാര്യങ്ങൾ ചെയ്യാനും ചെയ്യാതിരിക്കേണ്ടതുമുണ്ട്- നാദെല്ല പറഞ്ഞു.
സോഷ്യല്‍ മീഡിയാ വെബ്സൈറ്റായ എക്സിലാണ് ടെയ്ലര്‍ സ്വിഫ്റ്റിന്റെ വ്യാജ നഗ്‌ന ചിത്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്. ലക്ഷക്കണക്കിനാളുകള്‍ ഇത് എക്സില്‍ പങ്കുവെച്ചു. സംഭവത്തില്‍ ഗായികയുടെ ആരാധകരും വൈറ്റ് ഹൗസും ആശങ്കയറിയിച്ച് രംഗത്തെത്തി.
ടെയ്ലര്‍ സ്വിഫ്റ്റിന്റെ വ്യാജ ചിത്രങ്ങളിലൊന്ന് 4.5 കോടിയാളുകളാണ് കണ്ടത്. 24000 പേര്‍ അത് റീപോസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ദി വെര്‍ജ് റിപ്പോര്‍ട്ടില്‍ പറയുന്നു. പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കൊണ്ടാണ് ഇത്. ഈ ചിത്രം ഇപ്പോള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ട്
സ്ത്രീകളുടെ അശ്ലീലചിത്രങ്ങള്‍ നിര്‍മിക്കുന്ന ഒരു ടെലഗ്രാം ഗ്രൂപ്പാണ് ഇതിന് പിന്നില്‍. ഡിസൈനേഴ്സ് എന്ന് വിളിക്കുന്ന മൈക്രോസോഫ്റ്റിന്റെ സൗജന്യ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്ററാണ് ടെലഗ്രാം ഗ്രൂപ്പ് ഉപയോഗിച്ചത്. മൈക്രോസോഫ്റ്റിന്റെ സുരക്ഷയെ മറികടക്കുന്ന പ്രോംറ്റുകളും ചില ഗ്രൂപ്പുകള്‍ പങ്കുവിച്ചിട്ടുണ്ട്.
ഇത് വളരെ ഭയാനകമാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. ഈ പ്രശ്നം പരിഹരിക്കാൻ അവർ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാൻ പോകുന്നു. ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയ കമ്പനികൾ സ്വതന്ത്ര തീരുമാനങ്ങൾ എടുക്കുന്നതിനാൽ, അവരുടെ സ്വന്തം നിയമങ്ങൾ നടപ്പിലാക്കുന്നതിലും വ്യക്തികളുടെ തെറ്റായ വിവരങ്ങളും അനധികൃതവും സ്വകാര്യവുമായ ഉള്ളടക്കം തടയുന്നതിലും അവർക്ക് ഒരു പ്രധാന പങ്ക് വഹിക്കാനുണ്ടെന്ന് വൈറ്റ് ഹൗസ് പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്