ഭാര്യ കാമില ആൽവസിന് വിവാഹ വാർഷിക ആശംസകളുമായി മാത്യു മക്കോനാഗെ. ജൂൺ 9 ഞായറാഴ്ച ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ ആണ് ഭാര്യ കാമില ആൽവസുമായി തൻ്റെ 12-ാം വിവാഹ വാർഷികം ആഘോഷിക്കുന്നതായി മാത്യു മക്കോനാഗെ അറിയിച്ചത്. മനോഹരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു താരത്തിന്റെ ആശംസ.
2012-ൽ ആണ് താരവും കാമിലയും വിവാഹിതരായത്. റീസ് വിതേഴ്‌സ്‌പൂൺ, കെന്നി ചെസ്‌നി, വുഡി ഹാരെൽസൺ എന്നിവരടക്കം നിരവധി ഹോളിവുഡ് താരങ്ങൾ വിവാഹത്തിൽ പങ്കെടുത്തിരുന്നു. ലെവി, വിഡ, ലിവിംഗ്സ്റ്റൺ എന്നിങ്ങനെ 3 കുട്ടികളാണ് ദമ്പതികൾക്ക് ഉള്ളത്. മാതാപിതാക്കളായി ഞങ്ങൾ എങ്ങനെയുണ്ട്, ഞങ്ങൾ കുഞ്ഞുങ്ങളെ എങ്ങനെ സ്നേഹിക്കുന്നു, ഞങ്ങൾ പരസ്പരം എങ്ങനെ സ്നേഹിക്കുന്നു എന്നതിൽ നിന്നാണ് ഞങ്ങളുടെ യഥാർത്ഥ യോഗ്യത വരുന്നത്, എന്നാൽ പരമാവധി നന്നായി ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നു എന്ന് വിവാഹത്തെയും കുഞ്ഞുങ്ങളെയും കുറിച്ച് മാത്യു 2020 ൽ പറഞ്ഞിരുന്നു.
2014-ൽ കാലിഫോർണിയയിലെ മാലിബുവിൽ നിന്ന് മാറാനുള്ള തീരുമാനമെടുത്ത ശേഷം ദമ്പതികൾ ഇപ്പോൾ ടെക്സാസിലെ ഓസ്റ്റിനിലാണ് താമസിക്കുന്നത്. “ഞങ്ങൾ സന്തോഷകരമായ ഒരു ജീവിതം നയിക്കുകയായിരുന്നു... ഞങ്ങൾ സ്നേഹവും കരുതലും കൂട്ടിയിണക്കി ഞങ്ങളുടെ മക്കളെ അവിടെ വളർത്തുകയായിരുന്നു. എന്നാണ് ജീവിതത്തെ കുറിച്ച് ഇരുവരും മാർച്ചിൽ മാധ്യമങ്ങളോട് പ്രതികരിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്