ആരാധകരെ ഞെട്ടിച്ചു കൊണ്ട് ഈ മാസം എട്ടിനായിരുന്നു നാഗ ചൈതന്യയും ശോഭിത ധൂലിപാലയും തമ്മിലുള്ള വിവാഹനിശ്ചയം. 2025 ല്‍ രാജസ്ഥാനില്‍ വച്ചായിരിക്കും വിവാഹം എന്ന അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇപ്പോഴിതാ താരവിവാഹത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
'തന്റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആസ്വദിക്കുകയാണിപ്പോള്‍' എന്ന് നാഗ ചൈതന്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു വസ്ത്ര ബ്രാൻഡിന്റെ ബ്രൈഡല്‍ കളക്ഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു താരം. 'എന്നെ സംബന്ധിച്ച് വിവാഹം എന്നത് അർഥവത്തായ ഒന്നാണ്. ഒരുപാട് ആളുകള്‍ ഉള്ള വലിയൊരു വിവാഹം ആയിരിക്കണമെന്നില്ല.
വിവാഹ തീയതിയോ സ്ഥലമോ ഒന്നും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും വൈകാതെ അത്തരം കാര്യങ്ങള്‍ പുറത്തുവിടുമെന്നും താരം കൂട്ടിച്ചേർത്തു. നടി സാമന്തയുമായി വേർപിരിഞ്ഞതിന് ശേഷം ശോഭിതയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. നാഗ ചൈതന്യയെക്കാള്‍ ആറ് വയസ്സിന് ഇളയതാണ് ശോഭിത ധൂലിപാല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്