മഞ്ഞുമ്മൽ ബോയ്സിന് ഓസ്കാർ ലഭിച്ചില്ലെങ്കിൽ പുരസ്കാരത്തിൽ വിശ്വസിക്കില്ലെന്ന് സംവിധായകൻ അൽഫോൻസ് പുത്രൻ. ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
'ചിത്രം ഓസ്കർ അർഹിക്കുന്നു. മികച്ച ഒരു സർവൈവർ ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. സിനിമയ്ക്ക് ഓസ്കർ ലഭിച്ചില്ലെങ്കിൽ ആ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല. ചിത്രത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ അസാധ്യമായാണ് ഒരുക്കിയിരിക്കുന്നത്.
ചിദംബരത്തിനും ടീമിനും നന്ദി, മലയാള സിനിമയെ കൂടുതൽ ഉയരങ്ങളിൽ എത്തിച്ചതിന്. ഇന്നാണ് ചിത്രം കാണുന്നത്. വൈകിപോയതിൽ വിഷമം അറിയിക്കുന്നു. യഥാർത്ഥ ആളുകൾ അനുഭവിച്ച വേദന ആരും അനുഭവിക്കരുതെന്ന് ഞാൻ ആഗ്രഹിക്കുന്നു' എന്നാണ് അൽഫോൻസ് പുത്രൻ പറയുന്നത്.
ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്'. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ളതാണ്. നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്