വൈറലായി രാത്രി ബൈക്കില്‍ നഗരം ചുറ്റുന്ന മഞ്ജു വാര്യരുടെ വീഡിയോ. തന്റെ ബിഎംഡബ്ല്യു ജിഎസ് 1250ലാണ് താരം കഴിഞ്ഞ ദിവസം നൈറ്റ് റൈഡിനിറങ്ങിയത്. ബൈക്കോടിച്ചുകൊണ്ട് പോകുന്ന മഞ്ജുവിന്റെ വീഡിയോ താരം തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
'നിങ്ങളുടെ ഭയം നിങ്ങള്‍ക്ക് ഇപ്പോഴും കേള്‍ക്കാന്‍ കഴിയുമെങ്കില്‍, ഗിയര്‍ മാറ്റുക,' എന്നാണ് വീഡിയോ പങ്കുവച്ച് കൊണ്ട് മഞ്ജു കുറിച്ചത്. കൃത്യമായി റൈഡിങ്ങ് ഗിയറുകള്‍ ധരിച്ചാണ് താരത്തിന്റെ യാത്ര.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് താരം ബൈക്ക് സ്വന്തമാക്കിയത്. ഇതിന് ശേഷം താരത്തിന്റെ റൈഡിങ്ങ് ഫോട്ടോകളും മറ്റും സാമൂഹിക മാധ്യമങ്ങളില്‍ പവലിയ രീതിയിൽ വൈറൽ ആയിരുന്നു. ബിഎംഡബ്ലുവിന്റെ അഡ്വഞ്ചര്‍ ബൈക്കായ ആര്‍ 1250 ജിഎസ് എന്ന മോഡലാണിത്. ഏകദേശം 23 ലക്ഷം രൂപയ്ക്ക് മുകളില്‍ വില വരുന്ന ബൈക്കാണിത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്