തമിഴ് സൂപ്പര്‍താരം അജിത്ത് കുമാര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട വിവരം ഇന്നലെ രാത്രി മുതൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ടായിരുന്നു. പതിവ് ആരോഗ്യ പരിശോധനകള്‍ക്കായാണ് അദ്ദേഹം ആശുപത്രിയില്‍ എത്തിയതെന്നും എന്നാല്‍ അങ്ങനല്ല അദ്ദേഹത്തിന് ഗുരുതര രോഗം ആണെന്ന തരത്തിലും സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടന്നിരുന്നു.
ഇതോടെ ഏറെ ആശങ്കയിൽ ആയിരുന്നു അജിത് ആരാധകർ. ഇപ്പോഴിതാ വിഷയത്തില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അജിത്ത് കുമാറിന്‍റെ മാനേജര്‍ ആയ സുരേഷ് ചന്ദ്ര. അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം. ഇത് വ്യാജമാണെന്നാണ് സുരേഷ് ചന്ദ്രയുടെ പ്രതികരണം.
സണ്‍ ന്യൂസ് ആണ് സുരേഷ് ചന്ദ്രയെ ഉദ്ധരിച്ച് വാര്‍ത്ത കൊടുത്തിരിക്കുന്നത്. "അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്‍റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു. അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേക്ക് പോകും" എന്നാണ് സുരേഷ് ചന്ദ്ര പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്