മമ്മൂട്ടിക്ക് 'മെഗാസ്റ്റാർ' പട്ടം ചാർത്തി നല്‍കിയത് മമ്മൂട്ടി തന്നെയാണെന്ന് ശ്രീനിവാസൻ. തന്നെ 'മെഗാസ്റ്റാർ മമ്മൂട്ടി' എന്ന് വിളിക്കാൻ മമ്മൂട്ടി പറഞ്ഞിരുന്നതായും ശ്രീനിവാസൻ വെളിപ്പെടുത്തി.
"അമിതാഭ് ബച്ചൻ മെഗാസ്റ്റാർ അല്ല രജനികാന്ത് മെഗാസ്റ്റാർ അല്ല മോഹൻലാല്‍ മെഗാസ്റ്റാർ അല്ല" എന്നാണ് താരം പറഞ്ഞത്. ഒരു സിനിമാ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് ശ്രീനിവാസൻ ഇക്കാര്യം പറയുന്നത്.
മലയാളത്തില്‍ മാത്രമേ മെഗാസ്റ്റാർ പദവിയുള്ളുവെന്നും മമ്മൂട്ടിയ്ക്ക് മെഗാസ്റ്റാർ എന്ന വിശേഷണം നല്‍കിയത് മമ്മൂട്ടി തന്നെയാണെന്നും ശ്രീനിവാസൻ പറയുന്നു.
മറ്റുഭാഷകളിലെ നടന്മാർക്കാർക്കും മെഗാസ്റ്റാർ പദവി ഇല്ലെന്നും അവരെല്ലാം സൂപ്പർസ്റ്റാറുകളെന്നും ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
ദുബായില്‍ ഒരു ഷോയ്ക്ക് പോയിരുന്നു. ഞങ്ങളെ അവിടെയുള്ളവർക്ക് പരിചയപ്പെടുത്താനായി സ്റ്റേജിലേക്ക് വിളിച്ചു. മമ്മൂട്ടി പറയുന്നത് ഞാൻ കേട്ടതാണ്. അയാളെ സ്റ്റേജിലേക്ക് വിളിക്കുമ്ബോള്‍ മെഗാസ്റ്റാർ മമ്മൂട്ടി എന്ന് പറഞ്ഞിട്ടേ വിളിക്കാവൂ എന്ന് പറഞ്ഞുവെന്നും ശ്രീനിവാസൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്