മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് തിരിച്ചു വരുന്നതായി റിപ്പോർട്ട്. മഹേഷ് നാരായണൻ രചനയും സംവിധാനവും നിർവഹിക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ ഒക്ടോബർ 3 മുതൽ താരം വീണ്ടും അഭിനയിച്ച് തുടങ്ങും എന്നാണ് ലഭിക്കുന്ന വിവരം. ഹൈദരാബാദാണ് ചിത്രത്തിന്റെ ലൊക്കേഷൻ.
അതേസമയം ചികിത്സയെ തുടർന്ന് ചെന്നൈയിലെ വീട്ടിൽ വിശ്രമത്തിൽ കഴിയുന്ന മമ്മൂട്ടി ഒക്ടോബർ 1 ന് ഹൈദരാബാദിലേക്ക് പുറപ്പെടും എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. മഹേഷ് നാരായണൻ ചിത്രത്തിൽ മമ്മൂട്ടിക്ക് ഇനി 60 ദിവസത്തെ ചിത്രീകരണമാണ് അവശേഷിക്കുന്നത്. മമ്മൂട്ടിയോടൊപ്പം മോഹൻലാൽ, നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, ദർശന രാജേന്ദ്രൻ, ഗ്രേസ് ആന്റണി എന്നിവരാണ് പാട്രിയറ്റ് എന്ന് താത് കാലികമായി പേരിട്ട ചിത്രത്തിലെ മറ്റ് താരങ്ങൾ.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
