റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. മമ്മൂക്കയുടെ ഒരു പരീക്ഷണ ചിത്രമാകും ഭ്രമയുഗം. സാധാരണ കണ്ടുവന്നിരുന്ന നായക വേഷത്തിൽ വിഭിന്നമാകും കുഞ്ചമൺ പോറ്റി അല്ലെങ്കിൽ കൊടുമൺ പോറ്റി.
താന്‍ സിനിമയില്‍ പരീക്ഷണം നടത്തുമ്പോള്‍ ഉപേക്ഷിച്ച് പോകരുതെന്ന് പ്രേഷകരോട് പറയുകയാണ് താരം. ഭ്രമയുഗം സിനിമയുടെ പ്രോമോഷന്‍റെ ഭാഗമായി കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമ്മൂട്ടി. സിനിമയിലേക്ക് വന്നപ്പോൾ ഇപ്പൊ കാണുന്നത് ഒന്നും പ്രതീക്ഷിച്ച് ആയിരുന്നില്ല വന്നത്. കിട്ടിയതെല്ലാം ബോണസ് ആണ് എന്നാണ് മമ്മൂക്ക പറഞ്ഞത്.
മമ്മൂക്കയുടെ പരീക്ഷണ ചിത്രങ്ങൾ ജനങ്ങൾ ഇരു കയ്യും നീട്ടി സ്വീകരിക്കുന്നു എന്ന വാലിബന്റെ പ്രൊഡ്യൂസർ ഷിബു ബേബി ജോണിന്റെ പ്രസ്താവനയെ എങ്ങനെ കാണുന്നു എന്ന ചോദ്യത്തിനാണ് മമ്മൂട്ടി ഇങ്ങനെ മറുപടി നൽകിയത്.
ചിത്രത്തിന്‍റെ കഥ തന്നെയാണ് മമ്മൂട്ടിയെ ചിത്രത്തിലേക്ക് ആകര്‍ഷിച്ചത് എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ പറഞ്ഞു. ബ്ലാക് വൈറ്റില്‍ സിനിമ എന്ന് പറഞ്ഞപ്പോള്‍ അത് മമ്മൂട്ടിയെ മനസിലാക്കാന്‍ സാമ്പിള്‍ ഷൂട്ട് നടത്തിയെന്നും സംവിധായകന്‍ പറഞ്ഞു. മമ്മൂട്ടിക്കൊപ്പം ചിത്രത്തില്‍ അഭിനയിക്കുന്ന അർജുൻ അശോകൻ, സിദ്ധാർത്ഥ് ഭരതൻ, അമാൽഡ ലിസ്, മണികണ്ഠന്‍ ആചാരി എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
ഫെബ്രുവരിയിലെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നാണ് ഭ്രമയുഗം. 15ന് ചിത്രം തിയറ്ററിൽ എത്തും. മമ്മൂട്ടി നെഗറ്റീവ് ടച്ചിൽ ആകും എത്തുക. രേവതി, ഷെയ്ൻ നിഗം എന്നിവർ പ്രധാന വേഷത്തിൽ എത്തിയ ഭൂതകാലം സംവിധാനം ചെയ്ത ആളാണ് രാഹുൽ. അതുകൊണ്ട് തന്നെ ഭ്രമയുഗത്തിന് പ്രതീക്ഷ ഏറെയാണ്. അതേ സമയം ഭ്രമയുഗത്തിന്‍റെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ച് ഏതാനും മണിക്കൂറിനുളിൽ ആണ് പതിനായിരത്തോളം ടിക്കറ്റുകൾ വിറ്റുപോയിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്