സംവിധായകൻ ബാലയ്‌ക്കൊപ്പം 'വണങ്കാൻ ' എന്ന ചിത്രത്തിൽ പ്രവർത്തിച്ച അനുഭവം അടുത്തിടെ നടി മമിത ബൈജു ഒരഭിമുഖത്തിൽ പങ്കുവെച്ചിരുന്നു.
സംവിധായകൻ ബാല തന്നെ ഒരുപാട് തവണ വഴക്ക് പറഞ്ഞിരുന്നെന്നും വെറുതെ അടിക്കുകയും ചെയ്തു എന്നാണ് മമിത ഒരു അഭിമുഖത്തിൽ പറഞ്ഞത്.
എന്നാൽ താൻ പറഞ്ഞതിനെ പലരും തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മമിത ഇപ്പോൾ പറയുന്നത്.
മമിത പറയുന്നത് ഇങ്ങനെ
'ബാല സാർ തന്റെ സിനിമ കരിയറിലെ ഉപദേഷ്ടാവ് ആണ്, സിനിമയിൽ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ വളരെ നല്ല ബന്ധത്തിലാണ് ഉണ്ടായിരുന്നത്. സെറ്റിൽ വെച്ച് മാനസികമോ ശാരീരികമോ ആയ ഉപദ്രവമോ മറ്റേതെങ്കിലും തരത്തിലുള്ള അധിക്ഷേപകരമായ പെരുമാറ്റമോ അദ്ദേഹത്തിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു നല്ല നടി എന്ന നിലയിൽ ഉയരാൻ ഒരുപാട് ഉപദേശങ്ങൾ നൽകിയിട്ടുണ്ട്. മറ്റു കമ്മിറ്റ്മെന്റുകൾ കാരണമാണ് എനിക്ക് ആ സിനിമയിൽ നിന്ന് പിന്മാറേണ്ടി വന്നത്. എന്റെ വാക്കുകളെ വളച്ചൊടിക്കുക്കയാണ് ചെയ്തത്' എന്നാണ് മമിത ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്