'ഒറിജിനല്‍ സത്യഭാമ ടീച്ചര്‍ മരിച്ചു, ഇത് വെറും ഡമ്മി, അടിച്ചിറക്കി വിടണം': മല്ലികാ സുകുമാരൻ

MARCH 24, 2024, 2:01 PM

ആർഎല്‍വി രാമകൃഷ്ണനെതിരെയുള്ള വർണ വിവേചനത്തില്‍ പ്രതികരണവുമായി നടി മല്ലികാ സുകുമാരൻ. നിറത്തിന്റെ അടിസ്ഥാനത്തില്‍ ഒരു കലാകാരനെയും വേർതിരിക്കരുതെന്നാണ് മല്ലികാ സുകുമാരൻ പറഞ്ഞത്. ഒരു അഭിമുഖത്തിനിടയിലായിരുന്നു മല്ലികാ സുകുമാരൻ ഇക്കാര്യങ്ങള്‍ പറഞ്ഞത്.

'കലാമണ്ഡലം സത്യഭാമ യഥാർത്ഥ സത്യഭാമ അല്ല. ഒറിജിനല്‍ സത്യഭാമ ടീച്ചർ മരിച്ചു. ഇത് വേറെയാണ് ഡ്യൂപ്ലിക്കേറ്റ് , ഡമ്മി. ഒരു നിറത്തിന്റെ അടിസ്ഥാനത്തില്‍ അല്ല, കലാകാരനെയോ കലാകാരിയെയോ നിയമിക്കുന്നത്. 

ഒരു അദ്ധ്യാപകനായാലും അദ്ധ്യാപിക ആയാലും നമ്മുടെ മനസില്‍ ഒരു സങ്കല്പമുണ്ട്. ഏതൊരാളായാലും പറയുന്ന ഭാഷയ്‌ക്ക് ഒരു സഭ്യത ഉണ്ടായിരിക്കണം. പറയുന്ന ഭാഷയ്‌ക്ക് സഭ്യത ഇല്ലെങ്കില്‍ ആരും ശ്രദ്ധിക്കാൻ പോകുന്നില്ല.

vachakam
vachakam
vachakam

നിറങ്ങളുടെ അടിസ്ഥാനത്തിലാണോ മനുഷ്യന്റെ രീതി നിർണയിക്കേണ്ടത്. ഇവർക്കൊക്കെ എതിരെ വേണം സർക്കാർ പ്രതികരിക്കേണ്ടത്. കാലാഭവൻ മണിയുടെ അനിയൻ രാമകൃഷ്ണൻ മനോഹരമായി നൃത്തം ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ അധിക്ഷേപിക്കുന്നവരുടെ കലാമണ്ഡലം എന്ന ലേബല്‍ എടുത്തു കളയണം. 

കലാമണ്ഡലത്തില്‍ നിന്നും അടിച്ചിറക്കി വിടേണ്ടതാണ്. കല എന്നത് ദൈവീകമായ വരദാനമാണ്. ഈ വിഷയത്തില്‍ കേരളത്തിലെ വലിയ സാംസ്കാരിക നായകന്മാരും സംഘടനകളും പ്രതികരിക്കാത്തതില്‍ എനിക്ക് വിഷമമുണ്ട് എന്നും മല്ലികാ സുകുമാരൻ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam