ബോളിവുഡ് താരങ്ങളായ മലൈക അറോറയും അർജുൻ കപൂറും വേർപിരിഞ്ഞെന്ന തരത്തിൽ വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ ദിവസം അർജുൻ കപൂർ ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് താൻ "സിംഗിളാണ്" എന്ന് അർജുൻ കപൂർ പ്രഖ്യാപിക്കുകയും ചെയ്തു.
തൊട്ടുപിന്നാലെ, മലൈക അറോറ ഇൻസ്റ്റാഗ്രാമിൽ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടു. മലൈക്കയുടെ സ്റ്റോറിയില്‍ "ഒരു നിമിഷം ഹൃദയത്തിൽ സ്പർശിച്ചാൽ ജീവിതകാലം മുഴുവൻ ഒരു ആത്മാവിനെ സ്പർശിക്കാം" എന്ന വരികളാണ് കുറിച്ചിരിക്കുന്നത്.
അതേ സമയം തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അർജുൻ കപൂറുമായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലാം മലൈക്ക നീക്കം ചെയ്തിട്ടുണ്ട്.
അർജുൻ കപൂറും മലൈക അറോറയും 2018 മുതല്‍ ഡേറ്റിങിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്