അമ്മ മഡോണയുടെ പാത പിന്തുടർന്ന് സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചു മകൾ ലൂർദ്ദസ് ലിയോൺ 

MARCH 18, 2025, 11:01 PM

മഡോണ ലോകപ്രശസ്ത ഗായികയും കലാകാരിയുമാണ്. മഡോണയുടെ മകൾ ലൂർദ്ദസ് ലിയോണും അമ്മയുടെ പാതയിലൂടെ തന്നെയാണ് മുന്നോട്ട് പോകുന്നത്. ലൂർദ്ദസ് ലിയോൺ അമ്മയെ പോലെ സംഗീതലോകത്ത് അരങ്ങേറ്റം കുറിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തു വരുന്നത്.

ശനിയാഴ്ച, ലൂർദ്ദസ് ന്യൂയോർക്കിലെ Night Club 101-ൽ തന്റെ പുതിയ ഗാനം അവതരിപ്പിച്ചു. വലിയ ആവേശത്തോടെ ആണ് അവളെ പ്രേക്ഷകർ വരവേറ്റത്. അമ്മ മഡോണയ്ക്ക് ഏറെ അഭിമാനം ഉണ്ടാക്കിയ ഒരു നിമിഷം തന്നെയായിരുന്നു അത്.

"എന്റെ ലിറ്റിൽ സ്റ്റാർ @lourdesleon! നിന്റെ പുതിയ സംഗീതം കേൾക്കാൻ കാത്തിരിക്കുകയാണ്!" എന്നാണ് മഡോണ തന്റെ ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്. ലൂർദ്ദസ് വേദിയിൽ പാടുന്ന ഒരു വീഡിയോയും താരം പങ്കുവച്ചു. കറുത്ത ലെതർ ജാക്കറ്റും അതിന് ചേരുന്ന പാന്റ്സും ധരിച്ച് വേദിയിൽ എത്തിയ ലൂർദ്ദസ് അക്ഷരാർത്ഥത്തിൽ തിളങ്ങി. 

vachakam
vachakam
vachakam

ലൂർദ്ദസിന്റെ ആദ്യ ഗാനം "Lock&Key" 2022-ലാണ് പുറത്തിറങ്ങിയത്. അവൾ Brava Madrid Music Festival ലും Parklife Manchester ലും പാട്ടുപാടുകയും സംഗീതലോകത്തിൽ ശ്രദ്ധ നേടുകയും ചെയ്തു. മിഷിഗൺ സർവകലാശാലയിലെ School of Music, Theatre and Dance-ൽ 2014 മുതൽ 2018 വരെ താരം പഠിച്ചു.

അതേസമയം ലൂർദ്ദസ് മാത്രമല്ല, മഡോണയുടെ മറ്റു കുട്ടികളും സംഗീത-നൃത്തരംഗത്ത് കഴിവ് തെളിയിച്ചവരാണ്. മഡോണ ആറ് കുട്ടികളുടെ അമ്മയാണ്. മാലവിയിൽ നിന്ന് ഡേവിഡ്, മേഴ്സി, എസ്റ്റേറേ, സ്റ്റെല്ല എന്നിവരെ മഡോണ ദത്തെടുത്തു. മകൻ റോക്കോ, ഗൈ റിച്ചിയുമായുള്ള ബന്ധത്തിൽ നിന്നാണ് ജനിച്ചത്. മഡോണയ്ക്ക് തന്റെ എല്ലാ കുട്ടികളും അഭിമാനമാണ്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam