ഫ്രഞ്ച് ആഡംബര ഫാഷൻ ബ്രാൻഡായ ലൂയി വിറ്റോണിന് ആരാധകർ ഏറെ ആണ്. എന്നാൽ ഈ ബ്രാൻഡിന്റെ ബാഗിനും ഷൂവിനും കൂളിങ് ഗ്ലാസിനുമെല്ലാം തൊട്ടാൽ കൈ പൊള്ളുന്ന വില ആണ്. ഇപ്പോഴിതാ ലൂയി വിറ്റോണ്‍ പുറത്തിറക്കിയ ഒരു സാൻഡ്വിച്ച് ബാഗാണ് ഇപ്പോള്‍ ഫാഷൻ ലോകത്ത് ചര്‍ച്ചയാകുന്നത്.
സാധാരണ ഒരു പേപ്പര്‍ ബാഗ് പോലെ തോന്നിക്കുന്ന ഇതിന് സിപ്പ്ഡ് പോക്കറ്റും ഡബ്ള്‍ ഫ്ളാറ്റ് പോക്കറ്റുമുണ്ട്. ലൂയി വിറ്റോണ്‍ മെൻസ്വെയറിന്റെ ക്രിയേറ്റീവ് ഡയറക്ടറായ ഫാരെല്‍ വില്ല്യംസാണ് ഈ ബാഗ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്പ്രിങ്-സമ്മര്‍ 2024 ഫാഷൻ ഷോയില്‍ അവതരിപ്പിച്ച ഈ ബാഗിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
2,80,000 രൂപയാണ് ബാഗിന്റെ വില. ഷോപ്പിങ് ബാഗിന്റെ അതേ നിറത്തിലാണ് ഈ ലെതര്‍ ബാഗും അവതരിപ്പിച്ചിരിക്കുന്നത്. 30 സെന്റിമീറ്റര്‍ നീളവും 27 സെന്റിമീറ്റര്‍ ഉയരവും 17 സെന്റിമീറ്റര്‍ വീതിയുമാണ് ഇതിനുള്ളത്. ഈ ബാഗ് അവതരിപ്പിച്ച് ലൂയി വിറ്റോണ്‍ വെബ്സൈറ്റില്‍ പങ്കുവെച്ച കുറിപ്പിന് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. ലൂയി വിറ്റോണിനെ അഭിനന്ദിച്ചും വിമര്‍ശിച്ചും ഏറെ പ്രതികരണങ്ങളുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്