കല്യാണി പ്രിയദർശൻ- ഡൊമിനിക് അരുൺ ചിത്രം 'ലോക' കന്നഡികരുടെ വികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തിൽ ഖേദം പ്രകടിപ്പിച്ച് നിർമ്മാതാക്കളായ വേഫെറർ ഫിലിംസ്.
മറ്റെല്ലാത്തിനുമുപരി മനുഷ്യർക്കാണ് തങ്ങൾ പരിഗണന നൽകുന്നത്. വീഴ്ചയിൽ ഖേദം അറിയിക്കുന്നു. ആരെയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ല. പ്രസ്തുത ഡയലോഗ് ഉടൻ നീക്കം ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യുമെന്ന് അറിയിക്കുന്നുവെന്നും വേഫെറർ പ്രസ്താവനയിൽ വിശദീകരിച്ചു.
സിനിമയിലെ ഒരു സംഭാഷണം ഉയർത്തിയാണ് വിവാദമെന്നും മനഃപൂർവ്വം ആരേയും മോശക്കാരാക്കാൻ ശ്രമിച്ചിട്ടില്ലെന്നും വേഫെറർ ഫിലിംസ് വിശദീകരിച്ചു. സംഭാഷണം ഉടൻ നീക്കം ചെയ്യുമെന്നും നിർമ്മാതാക്കൾ അറിയിച്ചു.
ബെംഗളൂരുവിനേയും ബെംഗളൂരു യുവതികളേയും മോശക്കാരായി ചിത്രീകരിച്ചുവെന്നാണ് ലോകക്കെതിരെ ഉയർന്ന ആക്ഷേപം. ഓഫീസർ ഓൺ ഡ്യൂട്ടി, ആവേശം, ലോക എന്നീ ചിത്രങ്ങൾ ബെംഗളൂരുവിനെ ലഹരി ഹബ്ബായി ചിത്രീകരിച്ചുവെന്നാണ് പരാതിയിലെ പ്രധാന ആരോപണം.
മലയാള സിനിമകൾക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സംഘടനകൾ പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. വിഷയം പരിശോധിക്കുമെന്നും നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നുമാണ് കർണ്ണാടക സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ സോഷ്യൽ മീഡിയ മോണിറ്ററിംഗ് സെൽ അറിയിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്