സംഗീതാസ്വാദകരുടെ പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. ശ്രീകുമാറിനെപ്പോലെ ഭാര്യ ലേഖ ശ്രീകുമാറും പ്രേക്ഷകർക്ക് സുപരിചിതയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് ലേഖ തന്റെ വിശേഷങ്ങൾ പങ്കുവെക്കുന്നത്. രുചികരമായ വിഭവങ്ങളെക്കുറിച്ചും യാത്രകളെക്കുറിച്ചും പറഞ്ഞാണ് ലേഖ സോഷ്യൽ മീഡിയയിലെത്തുന്നത്.
ലേഖയുമായുള്ള വിവാഹത്തിന് എംജിക്ക് ആദ്യം വീട്ടുകാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴും ചില ബന്ധുക്കൾക്ക് ആ ഇഷ്ടക്കേടുണ്ട്.
ഒരു കാലത്ത് ഇരുവരും ഇക്കാര്യങ്ങളെല്ലാം തുറന്നു പറഞ്ഞിരുന്നു. ആദ്യവിവാഹം പൊരുത്തപ്പെടാനാകാതെ വന്നപ്പോൾ ലേഖ വിവാഹമോചിതയായി. ആ ബന്ധത്തിൽ ഒരു മകളും ഉണ്ടായിരുന്നു.
ഇപ്പോഴിതാ മകൾ ശിൽപയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് ലേഖ. അടിക്കുറിപ്പുകൾ ആവശ്യമില്ല എന്ന അടിക്കുറിപ്പോടെയാണ് ശിൽപയ്‌ക്കൊപ്പമുള്ള ചിത്രങ്ങൾ ലേഖനം പങ്കുവെച്ചിരിക്കുന്നത്. ലേഖ ശിൽപയെ പിടിച്ച് ചുംബിക്കുന്നതും ചിത്രങ്ങളിൽ കാണാം.
അടുത്തിടെയാണ് മകളെക്കുറിച്ച് ലേഖ ശ്രീകുമാർ വെളിപ്പെടുത്തിയത്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ് ശിൽപയുടെ താമസം. എം.ജി.ശ്രീകുമാറും ലേഖയും ഇടയ്ക്കിടെ മകളെ സന്ദർശിക്കാൻ അമേരിക്കയിലേക്കു പോകാറുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്