'ഞാന്‍ സായ് പല്ലവിയുടെ വലിയൊരു ഫാനാണ്'; മണിരത്‌നം

OCTOBER 19, 2024, 2:31 PM

നടി സായ് പല്ലവിയെ പ്രശംസിച്ച് സംവിധായകൻ മണിരത്‌നം. കഴിഞ്ഞ ദിവസം ചെന്നൈയില്‍ അമരന്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങിൽ വച്ചാണ് പ്രശംസ.

'ഞാന്‍ സായ് പല്ലവിയുടെ വലിയൊരു ഫാനാണ്. ഒരു നാള്‍ നിങ്ങള്‍ക്കൊപ്പം സിനിമ ചെയ്യാന്‍ സാധിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു', എന്നാണ് മണിരത്‌നം പറഞ്ഞത്. 

അതിന് സായ് പല്ലവി കൊടുത്ത മറുപടിയും രസകരമായിരുന്നു. 'സിനിമയില്‍ വരുന്നതിന് മുമ്പ് എനിക്ക് സംവിധായകരുടെ പേരൊന്നും അറിയില്ലായിരുന്നു. പക്ഷെ മണിരത്‌നം എന്ന പേര് എനിക്ക് എന്നും പരിചിതമായിരുന്നു. തിരക്കഥയുടെയും കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ ഇത്ര ചൂസിയാകാന്‍ കാരണം അദ്ദേഹമാണ്', എന്നാണ് സായ് പല്ലവി പറഞ്ഞത്.

vachakam
vachakam
vachakam

ശിവകാര്‍ത്തികേയനും സായ് പല്ലവിയെ കുറിച്ച് ചടങ്ങില്‍ സംസാരിച്ചു. സിനിമയിലെ ഒരു ബ്രാന്‍ഡ് നെയിമാണ് സായ് പല്ലവി എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്. 'സായ് പല്ലവിയെ പ്രേമത്തില്‍ കണ്ടപ്പോള്‍ എല്ലാവരെയും പോലെ ഞാനും മലര്‍ ടീച്ചറിന്റെ ആരാധകനായി', എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

ഗാര്‍ഗി എന്ന ചിത്രമാണ് അവസാനമായി റിലീസ് ചെയ്ത സായ് പല്ലവിയുടെ സിനിമ. ചിത്രത്തിലെ സായ് പല്ലവിയുടെ പ്രകടനത്തിന് മികച്ച നിരൂപക പ്രശംസ ലഭിച്ചിരുന്നു. അമരനാണ് റിലീസ് ചെയ്യാനിരിക്കുന്ന സായ് പല്ലവിയുടെ ചിത്രം. ചിത്രം ഒക്ടോബര്‍ 31ന് തിയേറ്ററിലെത്തും.

രാജ് കുമാര്‍ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം കമല്‍ഹാസന്റെ രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും സോണി പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam