വാലന്റൈന്‍സ് ദിനത്തില്‍ തന്റെ പുതിയ പ്രണയം പ്രഖ്യാപിച്ച് ഐപിഎല്‍ സ്ഥാപകനും മുന്‍ ചെയര്‍മാനുമായ ലളിത് മോഡി. ബോളിവുഡ് നടി സുസ്മിത സെന്നുമായുള്ള വേര്‍പിരിയല്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ അദ്ദേഹം സ്ഥിരീകരിച്ചു.
തന്റെ പുതിയ കാമുകിയുമൊത്തുള്ള ഒരു വീഡിയോ മൊണ്ടാഷ് ലളിത് മോഡി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചു. പോസ്റ്റില്‍ തന്റെ പങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ യുവതിയുമൊത്തുള്ള നിരവധി ഫോട്ടോകള്‍ പങ്കുവെച്ച അദ്ദേഹം തങ്ങള്‍ പഴയ സുഹൃത്തുക്കളാണെന്നും വെളിപ്പെടുത്തി. ഇരുവരുടെയും 25 വര്‍ഷത്തെ സൗഹൃദം ഒരു പ്രണയബന്ധമായി മാറിയെന്നും പോസ്റ്റില്‍ പറയുന്നു.
'ഭാഗ്യം ഒരിക്കല്‍ - അതെ. പക്ഷെ എനിക്ക് രണ്ട് തവണ ഭാഗ്യം ലഭിച്ചു. 25 വര്‍ഷത്തെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുമ്പോള്‍. രണ്ടുതവണ അത് സംഭവിച്ചു. നിങ്ങള്‍ക്കെല്ലാവര്‍ക്കും ഹാപ്പിവാലന്റൈന്‍സ്‌ഡേ,' വീഡിയോയുടെ അടിക്കുറിപ്പില്‍ അദ്ദേഹം കുറിച്ചു.
ലളിത് മോദി മുമ്പ് മിനാല്‍ മോദിയെ വിവാഹം കഴിച്ചിരുന്നു. 1991-ല്‍ വിവാഹിതരായ ദമ്പതികള്‍ 2018-ല്‍ ക്യാന്‍സറുമായി പോരാടുന്നതിനിടെ മിനല്‍ മരിക്കുന്നതുവരെ ഒരുമിച്ച് തുടര്‍ന്നു.
2022ല്‍ ബോളിവുഡ് നടിയും മുന്‍ മിസ് യൂണിവേഴ്സറുമായ സുസ്മിത സെന്നുമായി താന്‍ പ്രണയത്തിലാണെന്ന് ലളിത് മോഡി വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ബന്ധം പിരിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വന്നു. ലളിത് മോഡി ഒരിക്കലും ഈ റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിരുന്നില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്