ചെന്നൈ: തമിഴിലെ ടിവി ഷോ മേഖലയിലും ലൈംഗികോപദ്രവങ്ങള്‍ നടക്കുന്നുണ്ടെന്ന് നടിയും സീരിയില്‍ നിര്‍മാതാവുമായ കുട്ടി പത്മിനി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ പ്രതികരിക്കുകയായിരുന്നു നടി.
ബാലതാരമായിരിക്കുമ്പോള്‍ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടി വന്നിട്ടുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. തന്റെ അമ്മ പ്രശ്‌നമുയര്‍ത്തിയപ്പോള്‍ ഹിന്ദി സിനിമാ മേഖലയില്‍ നിന്നും പുറത്താക്കിയെന്നും എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പത്മിനി കൂട്ടിച്ചേര്‍ത്തു.
പരാതി നല്‍കിയാല്‍ മേഖലയില്‍ നിന്ന് നിരോധനം നേരിടുമെന്നും ലൈംഗികാരോപണത്തിന് പിന്നാലെ ഗായിക ചിന്മയിക്കും നടന്‍ ശ്രീ റെഡ്ഢിക്കും ഇതാണ് സംഭവിച്ചതെന്നും പത്മിനി പറയുന്നു.
എന്തുകൊണ്ടാണ് ഈ മേഖല മാത്രം മാംസക്കച്ചവടത്തിന്റേതാകുന്നത്? ഇത് വലിയ തെറ്റാണ്. ടിവി സീരിയലുകളിലെ വനിതകളോട് സംവിധായകരും ടെക്‌നീഷ്യന്‍മാരും ലൈംഗികാവശ്യങ്ങള്‍ മുന്നോട്ട് വെക്കുന്നു. ലൈംഗികോപദ്രവങ്ങള്‍ തെളിയിക്കാന്‍ സാധിക്കാത്തതിനാല്‍ പല സത്രീകളും പരാതി നല്‍കുന്നില്ല. ചില സ്ത്രീകള്‍ ഇത് സഹിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്