ബോളിവുഡിലെ മികച്ച നടിമാരിൽ ഒരാളാണ് കൃതി കുല്‍ഹാരി. ഒടിടി പ്ലാറ്റ്‌ഫോമുകളുടെ പുറത്തു വരുന്ന മികച്ച ചിത്രങ്ങളിലെയും സീരിസിലേയും നിറ സാന്നിധ്യമാണ് കൃതി കുല്‍ഹാരി. ഫോര്‍ മോര്‍ ഷോട്‌സ് പോലുള്ള സീരീസുകളിലൂടെ ഒരുപാട് ആരാധകരേയും താരം നേടിയിട്ടുണ്ട്.
ബോളിവുഡിലെ താരകുടുംബങ്ങളുടെ പാരമ്പര്യമോ ഗോഡ്ഫാദര്‍മാരുടെ പിന്തുണയോ ഇല്ലാതെയാണ് താരം സിനിമ രംഗത്ത് എത്തിയത്. അതുകൊണ്ട് തന്നെ വഴി ഒട്ടും എളുപ്പം ആയിരുന്നില്ല. ഇപ്പോഴിതാ തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് സംസാരിക്കുകയാണ് കൃതി കുല്‍ഹാരി.
ഒരിക്കല്‍ തെന്നിന്ത്യന്‍ സിനിമയില്‍ അഭിനയിക്കാന്‍ വന്നപ്പോഴാണ് താരത്തിന് കാസ്റ്റിംഗ് കൗച്ച് നേരിടേണ്ടി വന്നത് എന്നാണ് താരം വ്യക്തമാക്കുന്നത്. എന്നാല്‍ തനിക്ക് അയാളോട് ദേഷ്യമല്ല തോന്നിയതെന്നും താരം പറഞ്ഞു.
''ഒരിക്കല്‍ സൗത്തില്‍ വച്ച് ഒരാള്‍ ചോദിച്ചിരുന്നു. ഒരു മീറ്റിംഗിനായി പോയതായിരുന്നു ഞാന്‍. നമ്മള്‍ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. പക്ഷെ ഞാനത് നേരിട്ട് അനുഭവിച്ചിട്ടില്ല. എന്റെ കരിയറിന്റെ തുടക്കത്തിലായിരുന്നു സംഭവം. മീറ്റിംഗ് കഴിഞ്ഞപ്പോള്‍ അയാള്‍ ചോദിച്ചു. കാലങ്ങളായി കേട്ടു കൊണ്ടിരുന്നത് ഇപ്പോള്‍ നടക്കുന്നു. നിങ്ങള്‍ കാസ്റ്റിംഗ് കൗച്ചല്ലേ ഉദ്ദേശിച്ചതെന്ന് ഞാന്‍ അയാളോട് ചോദിച്ചു. അതെ എന്ന് അയാള്‍ പറഞ്ഞു. എന്റെ ഉള്ളില്‍ ഞാന്‍ ചിരിക്കുകയായിരുന്നു. ഒരുപാട് കേട്ടിട്ടുണ്ട്. ഇങ്ങനെയാണല്ലേ ഇവര്‍ ചോദിക്കുക. ഞാന്‍ നോ പറഞ്ഞു. പക്ഷെ ഉള്ളില്‍ അത് അനുഭവിക്കാന്‍ സാധിച്ചതില്‍ ഞാന്‍ സന്തോഷിച്ചു'' എന്നാണ് താരം പറഞ്ഞത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്