എന്ത് അസുഖത്തിനും എനിക്ക്  രക്ഷകനായി മൂത്രമുണ്ട്!  ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്ന് ആവർത്തിച്ച് നടൻ കൊല്ലം തുളസി 

MAY 27, 2024, 7:06 AM

 തൃശൂർ: ഏതു തരം അസുഖമുണ്ടെങ്കിലും മൂത്രം കുടിച്ചാൽ മതിയെന്നും ആശുപത്രിയിൽ കയറിയിറങ്ങേണ്ട കാര്യമില്ലെന്നും ആവർത്തിച്ച് നടൻ കൊല്ലം തുളസി. താരം ഇതിന് മുൻപും ഇതേ നിലപാട് ആവർത്തിച്ചുണ്ട്. 

 താൻ കാൻസറിനെ അതിജീവിച്ചത് മൂത്രം കുടിച്ചതുകൊണ്ടാണെന്നും പലരും പല രോഗങ്ങൾക്കും മൂത്രം കുടിക്കുന്നുണ്ടെങ്കിലും പുറത്തുപറയാതിരിക്കുകയാണെന്നും നടൻ പറഞ്ഞു. 

മനുഷ്യമൂത്രത്തിന്റെ ഔഷധഗുണങ്ങളും ശാസ്ത്രീയതയും ചർച്ചചെയ്യാൻ ചേർന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനത്തിലാണ് തുളസിയുടെ പരാമർശം.

vachakam
vachakam
vachakam

കൊല്ലം തുളസിയുടെ വാക്കുകൾ ഇങ്ങനെ 


 ‘‘എല്ലാ വൈദ്യശാസ്ത്രവും പരാജയപ്പെടുമ്പോഴാണ് നമ്മൾ മറ്റുവഴികൾ നോക്കുന്നത്. എനിക്ക് ക്യാൻസർ പി‌ടിപെട്ടപ്പോൾ അതിനെ അതിജീവിക്കാൻ പല വഴികളും തേടി. ഒടുവിലാണ് യൂറിൻ തെറാപ്പിയെപ്പറ്റി അറിഞ്ഞത്. അതിലൂടെയാണ് രോഗത്തെ അതിജീവിച്ചതും. ഇപ്പോൾ എനിക്ക് 75 വയസ്സുണ്ട്. ഇനിയൊരു 25 വർഷം കൂടി ജീവിക്കണമെന്നാണ് തന്റെ ആഗ്രഹം.’’– കൊല്ലം തുളസി പറഞ്ഞു.  

vachakam
vachakam
vachakam

 ‘‘എന്ത് അസുഖത്തിനും എനിക്ക്  രക്ഷകനായി മൂത്രമുണ്ട്. ഇതിന് വലിയ ആശുപത്രിയിൽ പോവുകയോ ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ ഒന്നും വേണ്ട, മറിച്ച് മൂത്രം കുടിച്ചാൽ മതി. പലരും പല അസുഖത്തിനും മൂത്രം കുടിക്കാറുണ്ടെങ്കിലും പുറത്ത് പറയാൻ മടിക്കുകയാണ്.’’ - 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam